സ്വാഗ് കാ ബാപ്പ്, Aura 1000+, സോഷ്യൽ മീഡിയക്ക് തീയിട്ട് മമ്മൂട്ടി; വൈറലായി വീഡിയോ

ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവലിലെ ഗെറ്റപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്

dot image

മമ്മൂട്ടിയുടെ ഓൺ സ്‌ക്രീൻ ലുക്ക് പോലെ തന്നെ ആരാധകരുണ്ട് അദ്ദേഹത്തിന്റെ ഓഫ് സ്ക്രീൻ സ്റ്റില്ലുകൾക്കും. മമ്മൂട്ടിയുടെ ഒരോ ചിത്രങ്ങൾക്കും വലിയ വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളത്. ഇപ്പോഴിതാ പതിവ് പോലെ നടന്റെ മറ്റൊരു ലൊക്കേഷൻ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവലിലെ ഗെറ്റപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

മുടി ചീകി പിന്നിലേക്കാക്കി, കൂളിംഗ് ഗ്ലാസ് വെച്ച് നീല ഷർട്ടും പാന്റും ധരിച്ച് നടന്ന് പോകുന്ന മമ്മൂട്ടിയുടെ വീഡിയോ ആണ് ട്രെൻഡിങ് ആയിരിക്കുന്നത്. നേരത്തെ ഈ ലുക്കിലുള്ള സ്റ്റിൽ പുറത്തുവന്നിരുന്നു. നിമിഷ നേരങ്ങൾ കൊണ്ടായിരുന്നു അത് സോഷ്യൽ മീഡിയയിൽ വൈറലായത്. മികച്ച സ്വീകരണമാണ് ഈ വീഡിയോയ്ക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. 'സ്വാഗ് കാ ബാപ്പ്', ഓറ 1000 +, '73 വയസുള്ള ചുള്ളൻ' എന്നിങ്ങനെയാണ് വരുന്ന കമന്റുകൾ. കളങ്കാവൽ ആണ് മമ്മൂട്ടിയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന് വൻ അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചത്.

മമ്മൂട്ടി വില്ലന്‍ വേഷത്തിലാണ് എത്തുന്നതാണ് റിപ്പോര്‍ട്ടുകള്‍. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് പുതിയ ചിത്രം. ദുൽഖർ സൽമാൻ ചിത്രം കുറുപ്പ്, ഓശാന എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനാണ് ജിതിൻ കെ ജോസ്. സുഷിന്‍ ശ്യാം ആണ് സംഗീത സംവിധാനം. ഫൈസല്‍ അലി ഛായാഗ്രഹണം. നാഗര്‍കോവില്‍ ആണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.

Content HIghlights: mammootty location video goes viral

dot image
To advertise here,contact us
dot image