
സൽമാൻ ഖാനെ നായകനാക്കി എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് 'സിക്കന്ദർ'. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ ടീസർ ഇന്ന് അണിയറപ്രവർത്തകർ പുറത്തുവിട്ടു. പഞ്ച് ഡയലോഗുകളും സ്റ്റൈലും കൂടിക്കലർന്ന ഒരു പക്കാ മാസ് പടമാകും സിക്കന്ദർ എന്ന സൂചനയാണ് ടീസർ നൽകുന്നത്. എന്നാൽ ടീസർ റിലീസിന് പിന്നാലെ സിക്കന്ദർ വിജയ് ചിത്രമായ സർക്കാരിന്റെ റീമേക്ക് ആണോയെന്ന സംശയം ആരാധകർക്കിടയിൽ ഉണ്ടായിരിക്കുകയാണ്.
സിക്കന്ദറിന്റെ ടീസറിൽ ഫ്ലൈറ്റിനകത്ത് വെച്ചുള്ള ഒരു ഫൈറ്റ് സീൻ കാണാനാകും. ഇതും ടീസറിൽ നിന്നുള്ള മറ്റു സീനുകൾ കൂടി ചേർത്തുവെക്കുമ്പോൾ ഇത് മുരുഗദോസിന്റെ തന്നെ സിനിമയായ സർക്കാർ ആണെന്ന് ഉറപ്പിച്ചിരിക്കുകയാണ് സിനിമാപ്രേമികൾ. ഇത് സർക്കാരിന്റെ റീമേക്ക് ആണെങ്കിൽ സൽമാൻ ഖാന് ഈ ചിത്രവും മറ്റൊരു പരാജയമായി മാറുമെന്നും നടൻ റീമേക്കുകൾ ചെയ്യുന്നത് അവസാനിപ്പിക്കണമെന്നുമാണ് ആരാധകർ എക്സിൽ കുറിക്കുന്നത്. ടീസർ കാണുമ്പോൾ സർക്കാർ തന്നെയെന്ന് മനസിലാകുന്നുണ്ടെന്നും എന്നാൽ വിജയ്‌യുടെ സ്വാഗിനെ മാച്ച് ചെയ്യാൻ സൽമാന് കഴിയില്ലെന്നാണ് മറ്റൊരു പ്രതികരണം.
seeing #Sikandar teaser. I realised that it could be the remake of #ThalapathyVijay𓃵 movie #Sarkar. Waiting for trailer to confirm the changes made by directer #ARMurugadoss. If it is #remake than #SalmanKhan need to stop. And take time to get a good script & work on his body. pic.twitter.com/RXJiYnEuyS
— rahul kumar 007 (@rkr5388) February 27, 2025
ഈദ് റിലീസായി 2025 മാർച്ച് 30 ന് ചിത്രം പുറത്തിറങ്ങും. സൽമാനോടൊപ്പം, രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ താരനിര സിക്കന്ദറിൽ അണിനിരക്കുന്നുണ്ട്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ ഇതുവരെയുള്ള ഏറ്റവും വലിയ ബഡ്ജറ്റാണ് സല്‍മാന്‍ പടത്തിന് എന്നാണ് വിവരം. ഒരിടവേളക്ക് ശേഷം എആർ മുരുഗദോസ് ബോളിവുഡിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സിക്കന്ദർ. സോനാക്ഷി സിൻഹ പ്രധാന വേഷത്തിലെത്തിയ അക്കീറാ ആണ് അവസാനമായി മുരുഗദോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമ.
After watching the teaser it is now confirmed sikandar is remake of sarkar
— Aladdin (@djinn786) February 27, 2025
But didn't match 1% of OG AURA#SikandarTeaser #Sikandar #SalmanKhan #ARMurugadoss pic.twitter.com/0uo9SHlGWN
— Breaking Movies (@BreakingViews4u) February 27, 2025
സന്തോഷ് നാരായണൻ ആണ് സിനിമക്കായി പശ്ചാത്തലസംഗീതമൊരുക്കുന്നത്. സന്തോഷിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. പ്രീതം ആണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. മലയാളിയായ വിവേക് ഹർഷൻ ആണ് സിനിമയുടെ എഡിറ്റിംഗ് നിർവഹിക്കുന്നത്. എസ് തിരുനാവുക്കരശു ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സൽമാൻ ഖാനും എആർ മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് സിക്കന്ദർ. 400 കോടി രൂപ ബജറ്റിൽ നിർമിക്കുന്ന ചിത്രം പോർച്ചുഗലിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ആണ് ചിത്രീകരണം പൂർത്തിയാക്കിയത്.
Content Highlights: Salman film Sikandar is a remake of Vijay film Sarkar says fans