മാതാപിതാക്കളാകാന്‍ ഒരുങ്ങി കിയാരയും സിദ്ധാര്‍ത്ഥും; ചിത്രം പങ്കുവെച്ച് താരങ്ങള്‍

2023 ലായിരുന്നു കിയാരയും സിദ്ധാര്‍ത്ഥും വിവാഹിതരായത്

dot image

ബോളിവുഡ് താരദമ്പതികളായ കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ഒരു സന്തോഷവാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ്. മാതാപിതാക്കളാകാന്‍ പോകുന്ന വിവരമാണ് ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.

'ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം, ഇതാ വരുന്നു' എന്നാണ് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കുഞ്ഞു സോക്‌സുകളുടെ ചിത്രവും ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് കീഴെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്. ആരാധകരും സിനിമാതാരങ്ങളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.

2023ലായിരുന്നു കിയാരയും സിദ്ധാര്‍ത്ഥും വിവാഹിതരായത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. ഇരുവരും ഒന്നിച്ച ഷേര്‍ഷാ എന്ന ചിത്രം വലിയ വിജയം നേടിയിരുന്നു.

ശങ്കര്‍ സംവിധാനത്തിലെത്തിയ രാം ചരണ്‍ ചിത്രം ഗെയിം ചേഞ്ചര്‍ ആണ് കിയാരയുടെ ഏറ്റവും പുതിയ ചിത്രം. വാര്‍ 2, ടോക്‌സിക് എന്നീ സിനിമകളിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 2024 മാര്‍ച്ചില്‍ തിയേറ്ററിലെത്തിയ യോദ്ധ ആണ് സിദ്ധാര്‍ത്ഥിന്റെ ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. പരം സുന്ദരി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് നടനിപ്പോള്‍.

Content Highlights: Kiara Advani, Sidharth Malhotra announce pregnancy with a pic

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us