വിളയാട്ട് ആരംഭിച്ചാച്ച് മാമേയ്; 'ഗുഡ് ബാഡ് അഗ്ലി' ഒടിടി റൈറ്റ്സ് റെക്കോർഡ് തുകയ്ക്ക് വിറ്റുപോയി?

ഏപ്രിൽ 10 ന് സമ്മർ റിലീസായാണ് ഗുഡ് ബാഡ് അഗ്ലി തിയേറ്ററിലെത്തുക

dot image

അജിത് കുമാർ-ആദിക് രവിചന്ദ്രൻ ചിത്രം 'ഗുഡ് ബാഡ് അഗ്ലി'യുടെ മേൽ ആരാധകർ വലിയ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസർ ഉൾപ്പടെയുള്ള എല്ലാ അപ്ഡേറ്റുകളും ആ പ്രതീക്ഷ വർധിപ്പിക്കും വിധമുള്ളവയായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഒടിടി അവകാശം വമ്പൻ തുകയ്ക്ക് വിറ്റുപോയതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്.

റിലീസിന് ഇനിയും മാസങ്ങൾ ബാക്കി നിൽക്കേ ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് 95 കോടിക്ക് സ്വന്തമാക്കിയതായാണ് 123 തെലുഗു റിപ്പോർട്ട് ചെയ്യുന്നത്. ഒരു അജിത് സിനിമയെ സംബന്ധിച്ചിടത്തോളം ഇത് റെക്കോർഡ് തുകയാണ്.

തൃഷയാണ് സിനിമയിൽ നായികയായി എത്തുന്നത്. രമ്യ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. തൃഷയ്ക്ക് പുറമെ തെന്നിന്ത്യൻ നായിക സിമ്രാനും സിനിമയുടെ ഭാഗമാകുമെന്ന റിപ്പോർട്ടുകളുണ്ട്. ഗുഡ് ബാഡ് അഗ്ലിയിൽ സിമ്രാൻ ഒരു കാമിയോ വേഷത്തിലെത്തുമെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ഫാൻസിനായുള്ള ഒരു ട്രീറ്റ് ആകും സിനിമയെന്നും വിക്രം, പേട്ട പോലെ ഒരു പക്കാ ഫാൻ ബോയ് സിനിമയാണ് ഗുഡ് ബാഡ് അഗ്ലിയെന്നും ജി വി പ്രകാശ് കുമാർ ഒരു അഭിമുഖത്തിൽ നേരത്തെ പറഞ്ഞിരുന്നു.

ഏപ്രിൽ 10 ന് സമ്മർ റിലീസായാണ് ഗുഡ് ബാഡ് അഗ്ലി തിയേറ്ററിലെത്തുക. മൂന്ന് ലുക്കിലാണ് അജിത് സിനിമയിലെത്തുന്നത്. ഇവ മൂന്നും ഇപ്പോൾ തന്നെ ട്രെൻഡിങ് ആയിക്കഴിഞ്ഞു. വളരെ ചെറിയ സമയത്തിനുള്ളിൽ തടി കുറച്ച് പുതിയ ലുക്കിൽ എത്തിയ അജിത്തിനെ എല്ലാവരും പുകഴ്ത്തുന്നുണ്ട്. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്.

Content Highlights: Ajith movie Good Bad Ugly OTT rights sold for a huge price

dot image
To advertise here,contact us
dot image