'നഹാസിന്റെ ഡ്രീം സിനിമയാണ് സംഭവിക്കാൻ പോകുന്നത്'; ദുൽഖറിന്റെ 'ഗെയിമിന്' ഹൈപ്പ് കൂട്ടി അശ്വിൻ

നഹാസ് സംവിധാനം ചെയ്ത കളർ പടം എന്ന ഹ്രസ്വചിത്രത്തിൽ അശ്വിനായിരുന്നു നായക കഥാപാത്രത്തെ അവതരിപ്പിച്ചത്

dot image

ടൈറ്റിൽ പ്രഖ്യാപനത്തിന് പിന്നാലെ ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന 'ഐ ആം ​ഗെയിം' എന്ന പുതിയ ചിത്രം ട്രെൻഡിങ്ങായിരിക്കുകയാണ്. നിരവധി ആരാധകരാണ് സിനിമയുടെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. ഇതിനിടയിൽ നടൻ അശ്വിൻ ജോസ് ചിത്രത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്.

'ഇവനെ (നഹാസ് ഹിദായത്ത്) ഞാൻ ആദ്യം കാണുമ്പോൾ മുതൽ ഇവൻ എന്നോട് പറഞ്ഞ ഇവന്റെ ഡ്രീം സിനിമയുടെ ഒരു ഐഡിയ അതാണ് വർഷങ്ങൾക്കു ശേഷം ഒരു സിനിമ ആയി സംഭവിക്കാൻ പോവുന്നത്,' എന്നാണ് അശ്വിൻ കുറിച്ചിരിക്കുന്നത്. നഹാസ് സംവിധാനം ചെയ്ത കളർ പടം എന്ന ഹ്രസ്വചിത്രത്തിൽ അശ്വിനായിരുന്നു നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.

അതേസമയം 'ഐ ആം ​ഗെയിം' പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി തുടരുകയാണ്. ആർഡിഎക്സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജേക്സ് ബിജോയ് സംഗീതവും ജിംഷി ഖാലിദ് ഛായാഗ്രഹണവും നിർവഹിക്കുന്നു. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. ആദർശ് സുകുമാരനും ഷഹബാസ് റഷീദും ചേര്‍ന്നാണ്‌ സംഭാഷണം. ചമൻ ചാക്കോയാണ് എഡിറ്റിങ്.

പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശ്ശേരി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ: രോഹിത് ചന്ദ്രശേഖർ , ഗാനരചന: മനു മഞ്ജിത്ത് -വിനായക് ശശികുമാർ.

Content Highlights: Ashwin post about I'M GAME gone viral

dot image
To advertise here,contact us
dot image