
വെങ്കടേഷിനെ നായകനാക്കി അനിൽ രവിപുടി സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രമാണ് 'സംക്രാന്തികി വസ്‌തുനാം'. ജനുവരി 14 ന് സംക്രാന്തി റിലീസായി തിയേറ്ററിലെത്തിയ സിനിമക്ക് വലിയ വരവേൽപ്പാണ് ലഭിച്ചത്. മികച്ച അഭിപ്രായം ലഭിച്ച സിനിമ ബോക്സ് ഓഫീസിലും വലിയ മുന്നേറ്റമായിരുന്നു നടത്തിയത്. ഇപ്പോഴിതാ സിനിമ ഒടിടിയിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ഒടിടി റിലീസിന് ശേഷവും ലഭിക്കുന്നത്.
സംവിധായകന്റെ മുൻ ചിത്രങ്ങളേക്കാൾ മികച്ച സിനിമയാണ് സംക്രാന്തികി വസ്‌തുനാം എന്നും വളരെ ഈസി ആയിട്ടാണ് വെങ്കടേഷ് ചിത്രത്തിൽ കോമഡി കൈകാര്യം ചെയ്തിരിക്കുന്നതെന്നും ആണ് അഭിപ്രായങ്ങൾ. ലോജിക് ഒന്നും നോക്കാതെ രണ്ട് മണിക്കൂർ കണ്ടാസ്വദിക്കാവുന്ന ചിത്രമാണ് ഇതെന്നും ഫാമിലി പ്രേക്ഷകർ എന്തുകൊണ്ടാണ് ഈ ചിത്രം ഏറ്റെടുത്തതെന്ന് ഇപ്പോൾ മനസിലാകുന്നുണ്ടെന്നും പ്രേക്ഷകർ കുറിക്കുന്നുണ്ട്. തെലുങ്കിനോപ്പം ഹിന്ദി തമിഴ് പ്രേക്ഷകരിൽ നിന്നും സിനിമയ്ക്ക് നല്ല അഭിപ്രായങ്ങൾ വരുന്നുണ്ട്. സീ 5 വിലാണ് സിനിമ സ്ട്രീം ചെയ്യുന്നത്. തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാണ്.
അതേസമയം സിനിമ ചിത്രത്തിന് ഒരു രണ്ടാം ഭാഗമുണ്ടാകാൻ സാധ്യതയുണ്ടെന്ന് അനിൽ രവിപുടി പറഞ്ഞത് ശ്രദ്ധ നേടിയിരുന്നു.
#SankranthikiVasthunam
— Prodigious (@prodigiiouss) March 1, 2025
A Comedy-Family Drama Written Well.
Screenplay & Direction are the sole reason for the Collection Of this Movie.
Good Casting & Venkatesh Sir’s Screen Presence were Cherries On Cake.
It’s Pure @AnilRavipudi’s Craft!
Good One Time Watchable 👍#ZEE5 pic.twitter.com/677DMIgORO
#SankranthikiVasthunam is so much fun, watching it in Hindi in at zee5..loved it..movie of the year so far for me👌👌 bulli raju is fav..
— cinemalover (@YadhavDr42304) March 1, 2025
സിനിമയുടെ ടെംപ്ളേറ്റ് വർക്ക് ആയെന്നും അതിനെ മറ്റൊരു സാഹചര്യത്തിൽ പ്ലേസ് ചെയ്യാവുന്ന തരത്തിൽ ഉള്ള വലിയ സാധ്യതയാണ് സിനിമയ്ക്കുള്ളതെന്നുമാണ് അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്. ഏറെ നാളത്തെ ഇടവേളക്ക് ശേഷം നടൻ വെങ്കടേഷിന് ലഭിച്ച തിരിച്ചുവരവാണ് സംക്രാന്തികി വസ്‌തുനാം. നന്ദമുരി ബാലകൃഷ്ണ നായകനായി എത്തിയ ഡാക്കു മഹാരാജിന്‍റെയും ഷങ്കർ - രാം ചരൺ ചിത്രമായ ഗെയിം ചേഞ്ചറിന്റെയും ഒപ്പം റിലീസ് ചെയ്ത് 300 കോടിയിലധികം രൂപയാണ് സിനിമ ആഗോളതലത്തിൽ നേടിയത്.
Only #VictoryVenkatesh garu can pull this role.. What a fun ride ... Enjoyed to the fullest . No logic and only comedy magic..After F2 series this movie is a laugh riot...All did well especially that #Bulli Raju 🥰 #SankranthikiVasthunam
— OmShivSar (@SarOmShiv) March 1, 2025
മീനാക്ഷി ചൗധരി, ഐശ്വര്യ രാജേഷ്, സായ്‌കുമാർ, രാജേന്ദ്ര പ്രസാദ് തുടങ്ങിയവരാണ് സംക്രാന്തികി വസ്‌തുനാമിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു, സിരിഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ഛായാഗ്രഹണം നിർവഹിച്ചത് സമീർ റെഡ്ഡി. തമ്മിരാജാണ് ചിത്രം എഡിറ്റ് ചെയ്തത്. ഭീംസ് സെസിറോലിയോയുടെതാണ് സംഗീതം.
Content Highlights: Sankranthiki Vasthunam gets good response after OTT Release