'ഞാൻ കുടിയേറ്റക്കാരുടെ അഭിമാനമുള്ള മകൾ, എല്ലാം നേടിയത് ഈ നാട്ടിൽ നിന്ന്'; ഓസ്കർ വേദിയിൽ സോയി സെൽദാന

സോയിയുടെ വാക്കുകൾക്ക് സദസിൽ നിന്ന് വലിയ കയ്യടിയാണ് ഉയർന്നത്

dot image

ഓസ്കർ വേദിയിൽ ട്രംപിനെതിരെ വിമർശനം എന്ന സൂചന നൽകി മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ട സോയി സെൽദാനയുടെ പ്രസംഗം. തന്റെ കുടിയേറ്റ വേരുകൾ ഉയർത്തിക്കാട്ടി സെൽദാന നടത്തിയ പ്രസംഗം യുഎസിൽ ഇപ്പോൾ നടന്നുപോരുന്ന ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്കെതിരെയുള്ള വിമർശനമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

എമിലിയ പെരസ് എന്ന ചിത്രത്തിനായിരുന്നു സോയി സെൽദാനയ്ക്ക് പുരസ്‌കാരം ലഭിച്ചത്. 1960കളിൽ യുഎസിലേക്ക് കുടിയേറിയ, ഡൊമിനിക്കൻ വംശജരാണ് സെൽദാനയുടെ കുടുംബം.' എന്റെ മുത്തശ്ശി ഈ രാജ്യത്തേക്ക് വന്നത് 1961ലാണ്. ഞാൻ കുടിയേറ്റ ദമ്പതിമാരുടെ ഒരു അഭിമാനമുള്ള മകളാണ്. സ്വപ്നങ്ങളും, കഠിനാധ്വാനവും മൂലം ഞാനിപ്പോൾ ഓസ്കർ നേടുന്ന ഡൊമിനിക്കൻ വേരുകളുള്ള ആദ്യത്തെ അമേരിക്കക്കാരിയാണ്. ഞാൻ അവസാനത്തെ ആളാകില്ലെന്ന് എനിക്കറിയാം'; സോയി പറഞ്ഞ ഈ വാക്കുകൾക്ക് സദസിൽ നിന്ന് വലിയ കയ്യടിയാണ് ഉയർന്നുവന്നത്.

97-ാമത് ഓസ്കർ അവാ‍ർഡ് പ്രഖ്യാപന ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. മികച്ച സഹനടനുള്ള അവാർഡ് 'ദ റിയല്‍ പെയിന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് കീറൻ കള്‍ക്കിന് ലഭിച്ചു. മികച്ച തിരക്കഥ അനോറ എന്ന ചിത്രത്തിനാണ്. മികച്ച ഒറിജിനല്‍ തിരക്കഥയ്ക്കുള്ള പുരസ്കാരം അനോറയുടെ രചന നടത്തിയ ഷോണ്‍ ബേക്കര്‍ നേടി.

അനോറ എന്ന ചിത്രത്തിന്‍റെ എഡിറ്റിംഗിന് ഷോണ്‍ ബേക്കറിന് ഓസ്കാര്‍ ലഭിച്ചു. അനോറ സിനിമയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഓസ്കാറാണ് ഇത്.

Content Highlights: Zoe Saldanas speech against trump as Oscar

dot image
To advertise here,contact us
dot image