വർഷങ്ങൾ നീണ്ട പ്രണയം, തമന്നയും വിജയ്​യും വേര്‍പിരിഞ്ഞു, റിപ്പോർട്ട്

വിവാഹത്തോളമെത്തിയ ബന്ധം ഇരുവരും അവസാനിപ്പിച്ചത് ആരാധകര്‍ക്ക് കടുത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്

dot image

തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള നടിയാണ് തമന്ന. നടിയും നടൻ വിജയ് വർമയുമായി നീണ്ട നാൾ പ്രണയത്തിലായിരുന്നു. ഇപ്പോഴിതാ ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്തയാണ് പ്രചരിക്കുന്നത്. ഇരുവരുടെയും അടുത്ത സുഹൃത്തിനെ ഉദ്ധരിച്ച് മണികണ്‍ട്രോളാണ് വാര്‍ത്ത പുറത്തുവിട്ടത്. നാഷണൽ മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പ്രണയബന്ധം അവസാനിപ്പിച്ചുവെങ്കിലും ഉറ്റ സുഹൃത്തുക്കളായി ഇരുവരും തുടരുമെന്നും പരസ്പര ബഹുമാനം നിലനിര്‍ത്തിയാണ് പിരിയുന്നതെന്നും സുഹൃത്ത് വെളിപ്പെടുത്തിയതായി മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട്ചെയ്യുന്നു. വിവാഹത്തോളമെത്തിയ ബന്ധം ഇരുവരും അവസാനിപ്പിച്ചത് ആരാധകര്‍ക്ക് കടുത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ വര്‍ഷം വിവാഹിതരാകുമെന്നും താരങ്ങള്‍ക്കായി മുംബൈയില്‍ ആഡംബര വസതി ഒരുങ്ങുന്നുവെന്നും നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. തമന്നയോ വിജയ്‌യോ പ്രചരിക്കുന്ന വാർത്തകളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ലസ്റ്റ് സ്റ്റോറീസ് 2 വിന്‍റെ ചിത്രീകരണത്തിനിടയിലാണ് വിജയ്‌യുമായി പ്രണയത്തിലായതെന്ന് തമന്ന ഒരു അഭിമുഖത്തില്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. തമന്നയുമായുള്ള ബന്ധം മറച്ചുവെക്കാന്‍

താന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും വിജയ്‌യും ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Content Highlights:  After years of love, Tamannaah and Vijay broke up

dot image
To advertise here,contact us
dot image