കത്തനാരുടെ മായാജാലം ഉടൻ ബോക്സ് ഓഫീസ് കാണും; ജയസൂര്യ- റോജിൻ ചിത്രത്തിന്റെ ഡബ്ബിങ്ങിന് തുടക്കം

മലയാളത്തിൽ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമകളിൽ ഒന്നാണ് കത്തനാർ.

dot image

റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ജയസൂര്യയുടെ 'കത്തനാർ - ദി വൈൽഡ് സോഴ്സറർ' എന്ന ചിത്രത്തിന്റെ ഡബ്ബിങ് ആരംഭിച്ചു. ജയസൂര്യയും റോജിനും തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സ്ക്രീനുകളിലേക്ക് ഉടന്‍ എന്ന അടിക്കുറിപ്പോടെ ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ സിനിമയുടെ അപ്ഡേറ്റ് പുറത്തുവിട്ടത്.

ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ചിത്രത്തിൽ ജയസൂര്യ ധരിച്ചിരിക്കുന്ന ടി ഷർട്ടിന് പിന്നിൽ ‘ദി ഫ്യൂച്ചർ ഈസ് നൗ, ബെറ്റർ ഡെയ്സ് എഹെഡ്’ എന്ന് എഴുതിയിട്ടുണ്ട്. ഈ വാക്കുകളും സിനിമയുമായി ബന്ധമുണ്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ ചിലർ അഭിപ്രായപ്പടുന്നത്.

കഴിഞ്ഞ ഒക്ടോബറിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. മലയാളത്തിൽ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമകളിൽ ഒന്നാണ് കത്തനാർ. അനുഷ്‌ക ഷെട്ടിയും പ്രഭുദേവയുമാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങൾ. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജർമൻ തുടങ്ങി 17 ഓളം ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമ്മിക്കുന്നത്.

Content Highlights: Kathanar movie dubbing started

dot image
To advertise here,contact us
dot image