അങ്ങനെ കാത്തു കാത്തിരുന്ന മമ്മൂട്ടിയുടെ ഏജന്റ് ഒടിടിയില്‍; സ്ട്രീമിങ് തീയതി പുറത്ത്

ചിത്രത്തില്‍ റോ ചീഫ് കേണല്‍ മഹാദേവന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു മമ്മൂട്ടി എത്തിയിരുന്നത്

dot image

അഖില്‍ അക്കിനേനി നായകനായെത്തിയ തെലുങ്ക് ചിത്രം ഏജന്റ് ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. മമ്മൂട്ടി പ്രധാന കഥാപാത്രങ്ങളിലൊരാളായി എത്തിയ ചിത്രം 2023ലായിരുന്നു തിയേറ്ററുകളിലെത്തിയത്. ഇപ്പോള്‍ രണ്ട് വര്‍ഷത്തിന് ശേഷമാണ് ചിത്രം സോണിലിവിലൂടെ ഒടിടിയിലെത്തുന്നത്. മാര്‍ച്ച് 14നാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റിലീസ്.

സ്‌പൈ - ആക്ഷന്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടാന്‍ കഴിഞ്ഞിരുന്നില്ല. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ മമ്മൂട്ടി റോ ചീഫ് കേണല്‍ മഹാദേവന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു എത്തിയിരുന്നത്. ചിത്രത്തിലെ നായക കഥാപാത്രമായ റിക്കിയ്ക്കായി വമ്പന്‍ മേക്കോവറായിരുന്നു അഖില്‍ അക്കിനേനി നടത്തിയത്.

ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് നേരെ വലിയ വിമര്‍ശനമുയര്‍ന്നില്ലെങ്കിലും കഥാപാത്രസൃഷ്ടിയും സന്ദര്‍ഭങ്ങളും കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. പല സീനുകളും മീമായും ട്രോളായുമായിരുന്നു കൂടുതല്‍ വൈറലായത്.

ഹിപ്പ് ഹോപ്പ് തമിഴാ സംഗീതസംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചത് നവീന്‍ നൂലിയാണ്. ക്യാമറ റസൂല്‍ എല്ലൂരും കലാസംവിധാനം അവിനാഷ് കൊല്ലയും ആയിരുന്നു. ഹൈദരാബാദ്, ഡല്‍ഹി, ഹംഗറി എന്നിവിടങ്ങളിലായി ഷൂട്ട് ചെയ്ത ചിത്രം എകെ എന്റര്‍ടൈന്‍മെന്റ്സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്‌മം സുങ്കരയാണ് നിര്‍മിച്ചത്.

Content Highlights: Mammootty-Akhil Akkineni Telugu film Agent's OTT release date out

dot image
To advertise here,contact us
dot image