
മ്യൂസിക്ക് 24*7ന്റെ ബാനറിൽ മൈൽ സ്റ്റുഡിയോസ് നിർമിച്ച മ്യൂസിക്കൽ ത്രില്ലർ വീഡിയോ വൈറൽ ആകുന്നു. 'നീ' എന്ന് ആരംഭിക്കുന്ന ഗാനം മ്യൂസിക്കൽ വീഡിയോ ഇന്നത്തെ സാമൂഹത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങളോടും അനീതിയോടുമുള്ള ചോദ്യം ചെയ്യലാണ്. പൂർണമായും ദുബായ് പശ്ചാത്തലമാക്കി ചിത്രീകരിച്ച വീഡിയോ ഒരു കൂട്ടം പ്രവാസി മലയാളികളുടെ പ്രയത്നമാണ്. അനീതിയോടും ആക്രമണങ്ങളോടും പ്രതികരിക്കാൻ കഴിയാതെ പോകുന്ന ജനതയെ മരണപ്പെട്ട വ്യക്തിയോട് ഉപമിക്കുന്നതാണ് വീഡിയോ.
പ്രവാസിയായ അഭിജിത് തറയിങ്കലിന്റെ വരികൾക്ക് ജീവൻ നൽകി കൂടെ നിന്നത് മൈൽ സ്റ്റുഡിയോസ് മാനേജിങ് ഡയറക്ടർ ലിയോ ജോസഫ് ആണ്. സുനിൽ ഷാ ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. മൈൽ സ്റ്റുഡിയോസിലെ ഒരു കൂട്ടം പ്രവാസി മലയാളി ടെക്നിക്ഷൻസിന്റെ പിന്തുണ കൂടിയായപ്പോൾ 'നീ' പൂർണമായും ഒരു ചിത്രീകരണ വിസ്മയത്തിനപ്പുറം സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു സർഗാത്മകത കൂടി ആവുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ഇതിനോടകം 'നീ' ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Content Highlights: music video 'Nee' goes viral