
ബോളിവുഡിലെ മികച്ച അഭിനേതാക്കളിൽ ഒരാളാണ് അഭിഷേക് ബച്ചൻ. മികച്ച കഥാപാത്രങ്ങളിലൂടെയും അഭിനയമുഹൂർത്തങ്ങളിലൂടെയും നിരവധി തവണ അദ്ദേഹത്തിലെ അഭിനേതാവ് ഞെട്ടിച്ചിട്ടുണ്ട്. എന്നാൽ പലപ്പോഴും നെപ്പോട്ടിസത്തിൻ്റെ പേരിൽ അദ്ദേഹം വിമർശനങ്ങൾ ഏറ്റുവാങ്ങാറുണ്ട്. ഇപ്പോഴിതാ അത്തരം ട്രോളുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടനും അഭിഷേകിന്റെ പിതാവുമായ അമിതാഭ് ബച്ചൻ.
'അഭിഷേക് ബച്ചൻ അനാവശ്യമായി നെപ്പോട്ടിസത്തിനെ ചുറ്റിപ്പറ്റിയുള്ള നെഗറ്റീവിറ്റിയുടെ ഇരയായിട്ടുണ്ട്. ശരിക്കും അദ്ദേഹത്തിൻ്റെ ഫിലിമോഗ്രാഫിയിൽ നല്ല സിനിമകളുടെ എണ്ണം വളരെ കൂടുതലാണ്', എന്ന് എക്സിൽ ഒരാൾ കുറിച്ച ട്വീറ്റിന് മറുപടിയായിട്ടാണ് ബച്ചൻ എത്തിയത്. 'എനിക്കും അങ്ങനെ തന്നെ തോന്നുന്നു, അത് ഞാൻ അവൻ്റെ പിതാവായതുകൊണ്ടല്ല', എന്നാണ് ബച്ചൻ കുറിച്ചത്. ഇതിന് പിന്നാലെ അഭിഷേക് ബച്ചന് പിന്തുണയുമായി നിരവധി പേരാണ് എത്തിയത്. മികച്ച അഭിനേതാവാണ് അഭിഷേക് എന്നും ഇനിയും നിരവധി നല്ല കഥാപാത്രങ്ങൾ അദ്ദേഹത്തെ തേടി എത്തട്ടെ എന്നുമാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.
I feel the same .. and not just because I am his Father https://t.co/PvJXne1eew
— Amitabh Bachchan (@SrBachchan) March 4, 2025
റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന 'ബി ഹാപ്പി' എന്ന സിനിമയാണ് ഇനി പുറത്തിറങ്ങാനുള്ള അഭിഷേക് ബച്ചൻ സിനിമ. സൽമാൻ ഖാൻ, ലിസെല്ലെ ഡിസൂസ, ഇമ്രാൻ മൻസൂർ എന്നിവർ ചേർന്ന് നിർമിച്ച സിനിമ മാർച്ച് 14 ന് ആമസോൺ പ്രൈം വീഡിയോയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും. നാസർ, നോറ ഫത്തേഹി, ജോണി ലെവർ തുടങ്ങിയവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ.
Content Highlights: Abhishek Bachchan unnecessary became the victim of nepotism negativity