സെൻസർ കഴിഞ്ഞ ചിത്രം പ്രദർശിപ്പിക്കരുത് പറയുന്നത് ശരിയല്ല, മാര്‍ക്കോയ്ക്ക് പിന്തുണയുമായി നിർമാതാക്കളുടെ സംഘടന

സെൻസർ നടത്തി പ്രദർശനയോഗ്യം എന്ന സർട്ടിഫിക്കറ്റ് നൽകി പിന്നീട് അത് പ്രദർശിപ്പിക്കരുത് എന്നു പറയുന്ന സെൻസർ ബോർഡിന്റെ തീരുമാനം ശരിയല്ല.

dot image

കേരളത്തിലെ യുവതലമുറയ്ക്കിടയില്‍‌ വര്‍ധിച്ചുവരുന്ന അക്രമസംഭവങ്ങളില്‍ മാര്‍ക്കോ പോലുള്ള സിനിമകള്‍ വലിയ സ്വാധീനം ചെലുത്തുന്നുവെന്ന ചര്‍ച്ചകള്‍ സജീവമാകുകയാണ്. ഈ പശ്ചാത്തലത്തിൽ മാർക്കോ സിനിമ ടെലിവിഷനിൽ പ്രദർശിപ്പിക്കാനുള്ള അനുമതി സെൻസർ ബോർഡ് നിരോധിച്ചിരുന്നു. ഈ നടപടിക്കെതിരെ നിർമാതാക്കളുടെ സംഘടന രംഗത്തെത്തിയിരിക്കുകയാണ്. സെൻസർ നടത്തി പ്രദർശനയോഗ്യം എന്ന സർട്ടിഫിക്കറ്റ് നൽകിയതിനു ശേഷം ചിത്രം പ്രദർശിപ്പിക്കരുത് എന്നു പറയുന്ന സെൻസർ ബോർഡിന്റെ തീരുമാനം ശരിയല്ലെന്ന് നിർമാതാക്കളുടെ സംഘടന അഭിപ്രായപ്പെട്ടു. വാർത്താക്കുറിപ്പിലാണ് സംഘടന ഇക്കാര്യം വ്യക്തമാക്കിയത്.

'നമ്മുടെ നാട്ടിൽ നാൾക്കുനാൾ വർധിക്കുന്ന ഹിംസകരമായ കുറ്റകൃത്യങ്ങൾക്ക് എല്ലാം കാരണം സിനിമയിൽ കാണിക്കുന്ന വയലൻസ് മാത്രം എന്നു പറയുന്നത് ശരിയല്ല. സിനിമയും അതിൽ ഒരു ഘടകമാകാം. സിനിമയ്ക്ക് സെൻസറിങ് സംവിധാനമുണ്ട്. സെൻസറിങ് നിയമമുണ്ട്. സിനിമയിലല്ലാതെ വയലൻസും സെക്സും ഒക്കെയുള്ള എത്രയോ പ്രോഗ്രാമുകൾ ഒടിടിയിലും യുട്യൂബിലും നമ്മുടെ സ്വീകരണമുറിയിൽ അനായാസം ലഭ്യമാണ്. കൊച്ചുകുട്ടികൾ കളിക്കുന്ന ഗെയിംസ്… പ്ലേസ്റ്റേഷനുകളിലെ ഗെയിംസ് ഇതിൽ ഒട്ടുമിക്കതും വയലൻസ് മാത്രമാണ്.
ഒന്നുകിൽ തോക്കുമായി നടന്ന് എതിരെ വരുന്നവരെയെല്ലാം വെടിവച്ചു വീഴ്ത്തുന്നത്, വണ്ടി ഇടിച്ച് കൊല്ലുന്നത്, വാളുമായി വെട്ടികൊല്ലുന്നത്… ഇവയൊക്കെയല്ലേ കുട്ടികൾക്ക് വാങ്ങിക്കൊടുക്കുന്ന ഗെയിമുകളിൽ ഉള്ളത്. ഇതിലും ഒരു നിയന്ത്രണം ആവശ്യമല്ലേ? സെൻസർ നടത്തി പ്രദർശനയോഗ്യം എന്ന സർട്ടിഫിക്കറ്റ് നൽകി പിന്നീട് അത് പ്രദർശിപ്പിക്കരുത് എന്നു പറയുന്ന സെൻസർ ബോർഡിന്റെ തീരുമാനം ശരിയല്ല.

ഉത്തരവാദിത്തമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ സമൂഹത്തിന്റെ എല്ലാ മേഖലയിലും ഒരുപോലെ ജാഗ്രത പുലർത്തേണ്ട ആവശ്യകതയെപ്പറ്റി ഉത്തമബോധ്യമുള്ളതുകൊണ്ട് സമൂഹത്തിനു വിപത്തായ ലഹരി പദാർഥങ്ങളുടെ ഉപയോഗം മാറ്റെല്ലാ മേഖലയിലും എന്നപോലെ സിനിമാരംഗത്തും വ്യാപകമാകുന്നു എന്നും അത് സിനിമാനിർമാണത്തെയും ബാധിക്കുന്നും എന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ 2023 ഏപ്രിൽ മാസത്തിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലൂടെ സർക്കാരിനോട് പരസ്യമായി ആവശ്യപ്പെട്ടിരുന്നത് നിർഭാഗ്യവശാൽ നാളിതുവരെ ഞങ്ങൾ ഉന്നയിച്ച കാര്യങ്ങൾക്ക് സർക്കാരിന്റെ ഭാഗത്തു നിന്നും മാതൃകാപരമായ ഒരു നടപടിയും കൈകോണ്ടിട്ടില്ല.

ലഹരി പദാർഥങ്ങളുടെ വ്യാപനത്തിനും അതുവഴി ഉണ്ടാകുന്ന ഹിംസാത്മക പ്രവൃത്തികൾക്കും പൂർണ അറുതി വരുത്താൻ നമ്മുടെ സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ആയതിനുള്ള പൂർണ പിന്തുണ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഭാഗത്തു നിന്നും എല്ലായ്പ്പോഴും ഉണ്ടാകുമെന്നും ഇതിനാൽ അറിയിക്കുന്നു.'

Content Highlights: Producers Association supports Marco Movie television release

dot image
To advertise here,contact us
dot image