സൽമാൻ- അറ്റ്ലീ പടം മുടങ്ങിയതിന് കാരണം ബി​ഗ് ബഡ്ജറ്റ് മാത്രമല്ല, മറ്റ് ചിലതുമുണ്ടെന്ന് റിപ്പോർട്ടുകൾ

ചിത്രത്തിൽ രജനികാന്തിന്‍റെ ഡേറ്റിനായി ശ്രമിച്ചെങ്കിലും കൂലി, ജയിലര്‍ 2 തിരക്കുകള്‍ കാരണം അദ്ദേഹം വേഷം നിരസിച്ചെന്നാണ് വിവരം

dot image

ഹിറ്റ് സംവിധായകൻ അറ്റ്ലീയും നടൻ സൽമാൻ ഖാനും ഒന്നിക്കുന്നുവെന്ന റിപ്പോർട്ടുകൾ സിനിമാ മേഖലയിൽ സജീവമായിരുന്നു. എന്നാൽ പിന്നീട് ഈ ചിത്രം ഉപേക്ഷിച്ചതായും റിപ്പോർട്ടുകൾ എത്തിയിരുന്നു. സിനിമയുടെ ബിഗ് ബജറ്റാണ് സിനിമ താല്‍ക്കാലികമായി ഉപേക്ഷിക്കാന്‍ കാരണമായത് എന്നായിരുന്നു വിവരം. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് പ്രകാരം മറ്റ് ചില കാരണങ്ങളാണ് പുറത്തുവരുന്നത്.

പിങ്ക്വില്ലയുടെ റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തില്‍ സല്‍മാന്‍ ഖാന് ഒപ്പം അതേ പ്രധാന്യത്തില്‍ ഒരു ദക്ഷിണേന്ത്യന്‍ താരം വേണം. കമല്‍ഹാസന്‍, രജനികാന്ത് എന്നീ പേരുകളാണ് അറ്റ്ലി മുന്നോട്ട് വച്ചത്. ഇതില്‍ കമലിനെ ഏതാണ്ട് ഉറപ്പിച്ചെന്നും അന്തിമ തീരുമാനം ഉണ്ടാവാത്തതിനാൽ പടം താല്‍ക്കാലികമായി ഉപേക്ഷിച്ചുവെന്നുമാണ് വിവരം. സല്‍മാന്‍റെ അച്ഛന്‍ വേഷമായിരുന്നു കമൽ ഹാസൻ ചിത്രത്തിൽ ചെയ്യേണ്ടിയിരുന്നത്. ഈ റോളില്‍ കമല്‍ താല്‍പര്യം പ്രകടിപ്പിക്കാത്തതോടെയാണ് ചിത്രം പ്രതിസന്ധിയിലായതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഇതേ തുടർന്ന് അറ്റ്ലി രജനികാന്തിന്‍റെ ഡേറ്റിനായി ശ്രമിച്ചെങ്കിലും കൂലി, ജയിലര്‍ 2 തിരക്കുകള്‍ കാരണം അദ്ദേഹം വേഷം നിരസിച്ചെന്നാണ് വിവരം. അന്താരാഷ്ട്ര തലത്തില്‍ നിന്നും സിൽവസ്റ്റർ സ്റ്റാലോണിനെ പരിഗണിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒരു തടസ്സമായി എന്നും റിപ്പോര്‍ട്ടുണ്ട്. സണ്‍ പിക്ചേര്‍സാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ എന്നാണ് വിവരം.

അതേസമയം, അറ്റ്ലീയും അല്ലു അർജുനും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകൾ തെന്നിന്ത്യൻ സിനിമാലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. ജവാൻ എന്ന സിനിമയുടെ വിജയത്തിന് ശേഷം അറ്റ്ലീയും പുഷ്പ 2 ന്റെ വിജയത്തിന് പിന്നാലെ അല്ലുവും ഒന്നിക്കുന്ന സിനിമ വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നതും. ഇതൊരു പുനർജന്മ പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Content Highlights: Atlee and Salman Khan's film delayed reason

dot image
To advertise here,contact us
dot image