'കമലിനേക്കാളും മോഹൻലാലിനേക്കാളും മികച്ച നടനായിരുന്നു ചിരഞ്ജീവി';എണ്ണി എണ്ണി മറുപടി കൊടുത്ത് ആരാധകർ

മണിരത്നം സിനിമയായ ഇരുവറിലെ ഒരു സീൻ മുൻനിർത്തിയാണ് മോഹൻലാൽ ആരാധകർ മറുപടി നൽകിയിരിക്കുന്നത്

dot image

സൂപ്പർതാരങ്ങളുടെ ആരാധകർ സോഷ്യൽ മീഡിയയിൽ തങ്ങളുടെ ഇഷ്ടതാരങ്ങളെ ചൊല്ലി പരസ്പരം പോരടിക്കുന്നത് പതിവാണ്. തങ്ങളുടെ പ്രിയതാരമാണ് ഏറ്റവും മികച്ച നടനെന്ന് വാദിക്കുന്ന ആരാധകരുടെ ട്വീറ്റുകളും അതിന് മറുപടിയുമായി എത്തുന്ന മറ്റു ആരാധകരും എക്സിലെ സ്ഥിരം കാഴ്ചയാണ്. ഇപ്പോഴിതാ അത്തരമൊരു ട്വീറ്റ് ആണ് വൈറലാകുന്നത്.

ചിരഞ്ജീവിയുടെ ഒരു സിനിമയിലെ ഗാനരംഗം പങ്കുവെച്ചുകൊണ്ട് നടന്റെ അഭിനയത്തെ പുകഴ്ത്തി ഒരു ആരാധകൻ ട്വീറ്റ് ചെയ്തു. ഇതിന് മറുപടിയുമായി മറ്റൊരു ആരാധകൻ, ചിരഞ്ജീവി ഏറ്റവും മികച്ചുനിന്നിരുന്ന കാലത്ത്, കമലിനേക്കാളും മോഹൻലാലിനേക്കാളും മികച്ച നടനായിരുന്നു അദ്ദേഹം എന്ന് ട്വീറ്റ് ചെയ്തതാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതിന് പിന്നാലെ ട്വീറ്റിന് മറുപടിയുമായി മോഹൻലാൽ, കമൽ ഹാസൻ ആരാധകർ രംഗത്തെത്തി. മണിരത്നം സിനിമയായ ഇരുവറിലെ ഒരു സീൻ മുൻനിർത്തിയാണ് മോഹൻലാൽ ആരാധകരുടെ പ്രധാന മറുപടി. മോഹൻലാലിൻറെ ഈ സീൻ ചിരഞ്ജീവിയുടെ മുഴുവൻ സിനിമകളുടെയും മുകളിൽ നിൽകുമെന്നാണ് ആരാധകർ കുറിക്കുന്നത്.

കമൽ ഹാസന്റെയും മോഹൻലാലിന്റേയും സിനിമകൾ കണ്ടിട്ടില്ലാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും കമന്റുകളുണ്ട്. നല്ല തമാശയാണ് ഇതെന്നും പാരലൽ ലോകത്താണ് ചിരഞ്ജീവി ആരാധകരെന്നും ഒരു വിഭാഗം പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്.

അതേസമയം വസിഷ്ട്ട സംവിധാനം ചെയ്യുന്ന ഫാന്റസി ആക്ഷൻ ചിത്രമായ വിശ്വംഭര ആണ് ഇനി പുറത്തിറങ്ങാനുള്ള ചിരഞ്ജീവി ചിത്രം. തൃഷ, മീനാക്ഷി ചൗധരി, കുണാൽ കപൂർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

Content Highlights: Mohanlal, Kamal Haasan fans reply goes viral

dot image
To advertise here,contact us
dot image