ഒന്നിനൊന്ന് മത്സരിച്ചഭിനയിച്ച് ഇന്ദ്രൻസും ജഗദീഷും; മികച്ച പ്രതികരണവുമായി 'പരിവാർ'

മികച്ച കോമഡി ഫാമിലി എന്റർടെയ്നർ മൂവിയാണ് പരിവാർ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്

dot image

ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ്‌ രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം പരിവാർ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമയ്ക്ക് ആദ്യ ഷോകൾ പിന്നിടുമ്പോൾ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മികച്ച കോമഡി ഫാമിലി എന്റർടെയ്നർ മൂവിയാണ് പരിവാർ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കുടുംബ ബന്ധങ്ങളുടെ ഇടയിൽ സംഭവിക്കുന്ന ചില പ്രശ്നങ്ങൾ നർമ്മത്തിൽ കലർത്തിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമായതിനാൽ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

ആൻ സജീവ്,സജീവ് പി കെ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൽഫാസ് ജഹാംഗീർ നിർവഹിക്കുന്നു. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സുധീർ അമ്പലപ്പാട്, പ്രൊഡക്ഷൻ കൺട്രോളർ-സതീഷ് കാവിൽ കോട്ട, കല-ഷിജി പട്ടണം, വസ്ത്രലങ്കാരം-സൂര്യ രാജേശ്വരീ,മേക്കപ്പ്-പട്ടണം ഷാ,എഡിറ്റർ-വി എസ് വിശാൽ, ആക്ഷൻ-മാഫിയ ശശി, സൗണ്ട് ഡിസൈൻ-എം ആർ കരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ ജി രജേഷ്കുമാർ, അസോസിയേറ്റ് ഡയറക്ടർ-സുമേഷ് കുമാർ,കാർത്തിക്, അസിസ്റ്റൻ്റ് ഡയറക്ടർ-ആന്റോ, പ്രാഗ് സി,സ്റ്റിൽസ്-രാംദാസ് മാത്തൂർ,വി എഫ്എക്സ്-അജീഷ് തോമസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ശിവൻ പൂജപ്പുര, മാർക്കറ്റിംഗ്- റംബൂട്ടൻ, പി ആർ ഒ-എ എസ് ദിനേശ്, അരുൺ പൂക്കാടൻ. അഡ്വെർടൈസ്‌മെന്റ് - ബ്രിങ് ഫോർത്ത്.

Content Highlights: Pariwar movie getting good responses

dot image
To advertise here,contact us
dot image