മൂക്കുത്തി അമ്മൻ 2 എന്തുകൊണ്ട് സംവിധാനം ചെയ്യുന്നില്ല? മറുപടിയുമായി ആർ ജെ ബാലാജി

മൂക്കുത്തി അമ്മൻ 2 സംവിധാനം ചെയ്യുന്നത് സുന്ദർ സി ആണ്

dot image

തെന്നിന്ത്യൻ നായിക നയൻതാര പ്രധാന വേഷത്തിലെത്തി ശ്രദ്ധ നേടിയ ചിത്രമാണ് മൂക്കുത്തി അമ്മൻ. സാമൂഹിക രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്ത് വിജയിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നത്. മൂക്കുത്തി അമ്മന്റെ ആദ്യഭാഗം സംവിധാനം ചെയ്തത് ആർ ജെ ബാലാജിയായിരുന്നുവെങ്കിൽ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് സുന്ദർ സി ആണ്. ഇപ്പോഴിതാ മൂക്കുത്തി അമ്മൻ 2 എന്തുകൊണ്ട് സംവിധാനം ചെയ്യുന്നില്ല എന്ന് പറയുകയാണ് ആർ ജെ ബാലാജി.

മൂക്കുത്തി അമ്മൻ രണ്ടാം ഭാഗം ചെയ്യാൻ താൻ ഇപ്പോൾ താത്പര്യപ്പെടുന്നില്ല. തന്റെ പദ്ധതികളോ യാത്രയോ എഴുതിയിരിക്കുന്ന കാര്യങ്ങളോ അതുമായി യോജിച്ചതല്ല. അവർക്ക് എന്തുചെയ്യണമെന്ന് അവർക്ക് ഒരു ധാരണയുണ്ടായിരുന്നു, പക്ഷേ തനിക്ക് അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് മറ്റൊരു സംവിധായകനെ തേടി പോയത് എന്ന് ആർ ജെ ബാലാജി പറഞ്ഞു. താനും സുന്ദർ സിയും തമ്മിൽ മൂക്കുത്തി അമ്മൻ 2 സംബന്ധിച്ച് ചർച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

2020-ൽ ആർ ജെ ബാലാജി, എൻ ജെ ശരവണൻ എന്നിവർ സംവിധാനം ചെയ്ത മൂക്കുത്തി അമ്മൻ കോമഡി പശ്ചാത്തലത്തിലാണ് ഒരുങ്ങിയത്. ജീവിതം മുൻപോട്ട് പോകാൻ കഷ്ടപ്പെടുന്ന ഒരു യുവാവിന്റെ മുന്നിൽ മൂക്കുത്തി അമ്മൻ എന്ന അയാളുടെ കുല ദൈവം പ്രത്യക്ഷപ്പെടുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് മൂക്കുത്തി അമ്മൻ പറഞ്ഞത്. ഇതിന്റെ രണ്ടാം ഭാഗമായാണ് മൂക്കുത്തി അമ്മൻ 2 എത്തുന്നത്.

അതേസമയം സൂര്യ 45 എന്ന സിനിമയുടെ തിരക്കുകളിലാണ് ആർ ജെ ബാലാജി. ഡ്രീം വാരിയർ പിക്ചേഴ്സ് ആണ് സൂര്യ 45ന്റെ നിർമാണം. മെർസൽ, ജവാൻ, ക്രാക്ക് തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹണം നിർവഹിച്ച ജികെ വിഷ്ണുവാണ് സൂര്യ 45 നായി കാമറ ചലിപ്പിക്കുന്നത്. എആർ റഹ്മാൻ ആണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്.

Content Highlights: RJ Balaji reveals why he is not directing Mookuthi Amman 2

dot image
To advertise here,contact us
dot image