റെട്രോയിൽ സൂര്യയ്ക്ക് നല്ല പ്രതീക്ഷയുണ്ട്, പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്: കാർത്തിക് സുബ്ബരാജ്

മാത്യു വരദരാജൻ എന്ന കഥാപാത്രമായാണ് സൂര്യ ചിത്രത്തിൽ എത്തുന്നത്.

dot image

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് റെട്രോ. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രം സൂര്യയുടെ ഒരു വമ്പൻ തിരിച്ചുവരവാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. കങ്കുവയിലൂടെ സൂര്യയ്ക്ക് ഉണ്ടായ ക്ഷീണം റെട്രോ മാറ്റുമെന്നാണ് പരക്കെയുള്ള സംസാരം. ഇപ്പോഴിതാ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുകയാണെന്ന് പറയുകയാണ് സംവിധായകൻ.

സിനിമയിലെ അടുത്ത ഗാനം ഉടൻ തന്നെ പുറത്തു വിടുമെന്നും ഇത് തികച്ചും വ്യത്യസ്തമായ രീതിയിലുള്ള ഗാനമായിരിക്കുമെന്നും കാർത്തിക് പറഞ്ഞു. സിനിമയിൽ സൂര്യ പൂർണമായും സന്തുഷ്ടനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്യു വരദരാജൻ എന്ന കഥാപാത്രമായാണ് സൂര്യ ചിത്രത്തിൽ എത്തുന്നത്. നേരത്തെ പുറത്തുവിട്ട ചിത്രത്തിലെ ആദ്യ ഗാനത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് റെട്രോ. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേതെന്നാണ് സൂചന. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ലവ് ലാഫ്റ്റർ വാർ' എന്നാണ് 'സിനിമയുടെ ടാഗ് ലൈൻ. ചിത്രത്തിൽ രണ്ട് ലുക്കിലാണ് സൂര്യയെത്തുന്നത്. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്.

Content Highlights: Director Karthik Subbaraj says Suriya has high hopes for a retro film

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us