പോക്കിരിയുടെ വിജയാഘോഷത്തിലാണ് ആദ്യമായി വിജയ്‌യെ കാണുന്നത്, ശാന്തതയുടെ മറുപേരാണ് അദ്ദേഹം: കീർത്തി സുരേഷ്

'പുറത്ത് എങ്ങനെയാണോ, അതുപോലെ തന്നെയാണ് വിജയ് സാര്‍ സ്വന്തം ജീവിതത്തിലും..'

dot image

ബാലതാരമായി സിനിമയില്‍ എത്തി പിന്നീട് മലയാളത്തിലും തമിഴിലും ശ്രദ്ദേയ വേഷങ്ങൾ സമ്മാനിച്ച നടിയാണ് കീർത്തി സുരേഷ്. താന്‍ വിജയ്‌യുടെ ആരാധികയാണെന്നും ചെറുപ്പത്തില്‍ പോക്കിരി എന്ന സിനിമയുടെ നൂറാം ദിവസ ആഘോഷവേളയിലാണ് താന്‍ ആദ്യമായി അദ്ദേഹത്തെ നേരില്‍ കാണുന്നതെന്നും നടി പറയുന്നു. ശാന്തതയുടെ മറുപേരാണ് വിജയ്‌യെന്നും കീര്‍ത്തി കൂട്ടിച്ചേർത്തു. നാന വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘ഞാന്‍ വിജയ് സാറിന്റെ ആരാധികയാണ്. ചെറുപ്പത്തില്‍ പോക്കിരി എന്ന സിനിമയുടെ നൂറാം ദിവസ ആഘോഷവേളയിലാണ് ഞാന്‍ ആദ്യമായി അദ്ദേഹത്തെ നേരില്‍ കാണുന്നത്. പുറത്ത് എങ്ങനെയാണോ അതുപോലെ തന്നെയാണ് വിജയ് സാര്‍ സ്വന്തം ജീവിതത്തിലും. ശാന്തതയുടെ മറുപേരാണ് വിജയ്. പക്ഷേ ചിലപ്പോള്‍ അദ്ദേഹം പറയുന്ന തമാശകള്‍ കേട്ടാല്‍ ‘ഇദ്ദേഹമാണോ ഇങ്ങനെ സംസാരിക്കുന്നത്, തമാശ പറയുന്നത്’ എന്ന് അത്ഭുതം തോന്നും,' കീർത്തി സുരേഷ് പറഞ്ഞു. ഭൈരവ, സർക്കാർ എന്നീ ചിത്രങ്ങളിൽ വിജയ്‌യുടെ നായിക കീർത്തി സുരേഷ് ആയിരുന്നു.

കഥയ്ക്ക് അധികം പ്രാധാന്യമുള്ള സിനിമകളില്‍ അഭിനയിക്കണമെന്നതാണോ തീരുമാനം എന്ന ചോദ്യത്തിനും നടി അഭിമുഖത്തില്‍ മറുപടി പറഞ്ഞു.‘എന്നെ സംബന്ധിച്ചിടത്തോളം കൊമേഴ്‌സ്യല്‍ സിനിമ, കഥയ്ക്ക് പ്രാധാന്യമുള്ള സിനിമ എന്ന വേര്‍തിരിവൊന്നുമില്ല. വലിയ കൊമേഴ്‌സ്യല്‍ സിനിമകള്‍ നമ്മളെ തേടി വരുമ്പോള്‍ ആ അവസരം നല്ലവണ്ണം പ്രയോജനപ്പെടുത്തണം. അതേ സമയം കഥകള്‍ തെരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും ചെയ്യുന്നുണ്ട്,’ കീര്‍ത്തി സുരേഷ് പറഞ്ഞു.

Content Highlights: keerthy suresh about actor vijay

dot image
To advertise here,contact us
dot image