ഒറ്റ പാർട്ടിൽ തീരുന്ന കഥയല്ല; നാനിയുടെ പാരഡൈസ് ഒരുങ്ങുന്നത് രണ്ട് ഭാഗങ്ങളായി?

സിനിമ രണ്ട് ഭാഗങ്ങളായാണ് ഒരുങ്ങന്നത് എന്ന റിപ്പോർട്ടുകളാണ് വരുന്നത്

dot image

തെന്നിന്ത്യൻ നായകൻ നാനി പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് 'ദി പാരഡൈസ്’. സിനിമയുടെ ആദ്യ ഗ്ലിംപ്സ് പുറത്തുവിട്ടിരുന്നു. ഇത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയമാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമ രണ്ട് ഭാഗങ്ങളായാണ് ഒരുങ്ങുന്നത് എന്ന റിപ്പോർട്ടുകളാണ് വരുന്നത്. വളരെ വിശാലമായ കഥയാണ് സിനിമ സംസാരിക്കുന്നതെന്നും ഈ കാരണത്താൽ രണ്ട് ഭാഗങ്ങളായി സിനിമയുടെ കഥ പറയാമെന്ന് നാനിയും നിർമാതാക്കളും തീരുമാനിച്ചുവെന്നുമാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം സിനിമയിൽ നിന്ന് ആരാധകർക്ക് എന്ത് പ്രതീക്ഷിക്കാമെന്നതിനെക്കുറിച്ച് നന്ദി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. വളരെ റോ ആയിട്ടുള്ള ചിത്രമായിരിക്കും പാരഡൈസ്. അവകാശങ്ങൾ നിഷേധിക്കപ്പെട്ട ഒരു സമൂഹത്തിന്റെ കഥയാണ് ഈ സിനിമ പറയുന്നത്. ഇത് ഇന്ത്യയുടെ മാഡ് മാക്സ് ആയിരിക്കും എന്ന് താൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു. ദി പാരഡൈസ് വന്യമായി കഥ പറയുന്ന സിനിമയായിരിക്കും ഇതെന്നും നാനി ദി വെറൈറ്റിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

‘ദസറ’യ്ക്കു ശേഷം തെലുങ്ക് സംവിധായകൻ ശ്രീകാന്ത് ഒഡേലയും നാനിയും ഒന്നിക്കുന്ന ചിത്രമാണ് ദി പാരഡൈസ്. അനിരുദ്ധ് രവിചന്ദറാണ് സിനിമയുടെ സംഗീതം നിർവഹിക്കുന്നത്. ജെഴ്സി, ഗ്യാങ്‌ലീഡർ എന്നീ സിനിമകൾക്കു ശേഷം നാനിയും അനിരുദ്ധും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ശ്രീ ലക്ഷ്‍മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നസുധാകർ ചെറുകുരിയാണ് നിർമാണം. നാനിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായാണ് 'ദ് പാരഡൈസ്' ഒരുങ്ങുന്നത്. ജി കെ വിഷ്ണുവാണ് ഛായാഗ്രഹണം. എഡിറ്റിങ് നവീൻ നൂലി.

Content Highlights: Nani's The Paradise to release in two parts

dot image
To advertise here,contact us
dot image