
മലയാളി സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ ക്യാരക്റ്റര്‍ പോസ്റ്ററുകളും അവരുടെ വീഡിയോകളും അണിയറക്കാര്‍ ഇതിനകം പുറത്തുവിട്ടുകഴിഞ്ഞു. ഇപ്പോഴിതാ മോഹന്‍ലാല്‍ ആരാധകരെ ആവേശത്തിലാക്കുന്ന ഒരു പ്രഖ്യാപനം എത്തിയിരിക്കുകയാണ്.
എമ്പുരാന്‍റെ ഒരു എക്സ്ക്ലൂസീവ് ഷോ ന്യൂയോര്‍ക്ക് ടൈം സ്ക്വയറില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. ആശിര്‍വാദ് ഹോളിവുഡിന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ജിജു ജോണ്‍ ആണ്. മാര്‍ച്ച് 16 ന് ന്യൂയോര്‍ക്ക് ടൈം സ്ക്വയറില്‍ എമ്പുരാന്‍റെ എക്സ്ക്ലൂസീവ് കോൺടെന്റ് പ്രദര്‍ശിപ്പിക്കും. എമ്പുരാന്‍ റിലീസിനോട് അനുബന്ധിച്ച് യുഎസില്‍ ഒരു ഫാന്‍സ് മീറ്റ് അപ്പും സംഘടിപ്പിക്കുന്നുണ്ട്. ഇതിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ആശിര്‍വാദ് ഹോളിവുഡിന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തുവിടും.
Are You Ready, USA? 🇺🇸🔥
— Aashirvad Hollywood (@AVDAmerica) March 10, 2025
For the first time in USA history – a grand Lalettan Fans Meet at New York Times Square!
🎥 Witness an #L2E Exclusive at Times Square and some surprises! pic.twitter.com/aqpb3hJzx1
സിനിമയുടെ ട്രെയ്‌ലറിന്റെ സെൻസറിങ് പൂർത്തിയായി എന്ന റിപ്പോർട്ടുകളാണ് എത്തുന്നത്. മൂന്ന് മിനിറ്റ് 51 സെക്കന്റ് ആണ് ട്രെയ്‌ലറിന്റെ ദൈർഘ്യം. നേരത്തെ സിനിമയുടെ സെൻസറിങ് പൂർത്തിയായെന്ന റിപ്പോർട്ടുകളും എത്തിയിരുന്നു. മൂന്നു മണിക്കൂർ റൺ ടൈം ഉള്ള സിനിമയ്ക്ക് യു എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡിൽ നിന്നും ലഭിച്ചിരിക്കുന്നത്.
2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.
Content Highlights: Empuraan fans meet planned in USA