തല താഴ്ന്നു; വിടാമുയർച്ചിയുടെ ലൈഫ്ടൈം കളക്ഷനെ മൂന്ന് ആഴ്ചയിൽ മറികടന്ന് പ്രദീപിന്റെ 'ഡ്രാഗൺ'

മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ പ്രേക്ഷക പ്രതികരണം കണക്കിലെടുത്ത് കേരളത്തിൽ ചിത്രത്തിന്റെ സ്ക്രീൻ കൗണ്ട് കൂട്ടിയിരിക്കുകയാണ്

dot image

അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ നടൻ പ്രദീപ് രംഗനാഥൻ നായകനായ ചിത്രമാണ് ഡ്രാഗൺ. തിയേറ്ററിലെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളും കളക്ഷനുമാണ് നേടുന്നത്. ചിത്രത്തിന്റെ തിരക്കഥയ്ക്കും പ്രദീപിന്റെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു റെക്കോർഡ് നേട്ടവും കൂടി സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം.

തമിഴിലെ ഈ വർഷത്തെ ഏറ്റവും വലിയ കളക്ഷൻ നേടിയ സിനിമയെന്ന നേട്ടമാണ് ഇപ്പോൾ ഡ്രാഗൺ സ്വന്തമാക്കിയിരിക്കുന്നത്. അജിത് സിനിമയായ വിടാമുയർച്ചിയെ മറികടന്നാണ് ഡ്രാഗൺ ഈ നേട്ടത്തിലേക്ക് എത്തിയത്. 108.54 കോടിയാണ് ചിത്രത്തിന്റെ ഇന്ത്യയിൽ നിന്നുള്ള കളക്ഷൻ. അതേസമയം, ഓവർസീസിൽ നിന്ന് ചിത്രം 32 കോടി നേടി. സിനിമയുടെ ആഗോള കളക്ഷൻ ഇപ്പോൾ 140 കോടിയാണ്. ചിത്രം ഉടൻ 150 കോടിയിലേക്ക് എത്തുമെന്നാണ് കണക്കുക്കൂട്ടൽ. എന്നാൽ വിടാമുയർച്ചിയ്ക്ക് 136.41 കോടി മാത്രമാണ് ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടാനായത്. മികച്ച പ്രതികരണമാണ് കേരളത്തിൽ നിന്നും ഡ്രാഗണിന് ലഭിക്കുന്നത്. പ്രദർശനത്തിനെത്തി മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ പ്രേക്ഷക പ്രതികരണം കണക്കിലെടുത്ത് കേരളത്തിൽ ചിത്രത്തിന്റെ സ്ക്രീൻ കൗണ്ട് കൂട്ടിയിരിക്കുകയാണ്. 125 സ്‌ക്രീനുകളിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്.

ലവ് ടുഡേ എന്ന ചിത്രത്തിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തിയ ചിത്രമാണ് ഡ്രാഗൺ. അനുപമ പരമേശ്വരൻ, കയതു ലോഹർ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ എസ് രവികുമാർ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. വിജയ് സിനിമയായ ദി ഗോട്ടിന് ശേഷം എജിഎസ് എൻ്റർടൈയ്ൻമെൻ്റ് നിർമ്മിക്കുന്ന സിനിമയാണിത്. കൽപ്പാത്തി എസ് അഘോരം, കൽപ്പാത്തി എസ് ഗണേഷ്, കൽപ്പാത്തി എസ് സുരേഷ് എന്നിവരാണ് സിനിമയുടെ നിർമാതാക്കൾ. നികേത് ബൊമ്മി ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമക്കായി സംഗീതമൊരുക്കുന്നത് ലിയോൺ ജെയിംസ് ആണ്. ഓ മൈ കടവുളേക്ക് ശേഷം അശ്വത് മാരിമുത്തു - ലിയോൺ ജെയിംസ് കോംബോ ഒന്നിക്കുന്ന സിനിമയാണ് ഡ്രാഗൺ.

Content Highlights: Dragon overtakes Vidaamuyrachi collection at worlwide box office

dot image
To advertise here,contact us
dot image