നസ്‌ലെന് പ്രേമലുവിന്റെ പ്രോഫിറ്റ് ഷെയർ കൊടുക്കുന്നതിനേക്കാൾ ലാഭം സാലറി കൊടുക്കുന്നതാണ്: ദിലീഷ് പോത്തൻ

'ഞാന്‍ ഒരു പടം പ്രൊഡ്യൂസ് ചെയ്യുമ്പോള്‍ എനിക്ക് കോണ്‍ഫിഡന്‍സ് ഉണ്ടെങ്കില്‍ ഞാനെന്തിനാണ് പ്രോഫിറ്റ് ഷെയര്‍ കൊടുക്കുന്നത്?'

dot image

അഭിനേതാക്കൾക്ക് സിനിമകളുടെ പ്രോഫിറ്റ് ഷെയർ നൽകുന്നതിനേക്കാൾ ലാഭം ശമ്പളം നൽകുന്നതാണെന്ന് ദിലീഷ് പോത്തൻ. ഒരു സിനിമയുടെ വിജയത്തിൽ വിശ്വാസമുണ്ടെങ്കിൽ നിർമാതാവ് പ്രോഫിറ്റ് ഷെയറിനെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ല. ഹിറ്റാകുന്ന സിനിമയിൽ നിന്ന് ലഭിക്കുന്ന ലാഭവിഹിതം നടന് നല്‍കിയാല്‍ പ്രൊഡ്യൂസര്‍ക്ക് നഷ്ടമായിരിക്കുമെന്ന് ദിലീഷ് പോത്തന്‍ പറയുന്നു.

പ്രേമലു എന്ന സിനിമയുടെ പ്രോഫിറ്റ് ഷെയര്‍ അതിലെ നായകനായ നസ്‌ലെന് കൊടുക്കുന്നതിനേക്കാളും തനിക്ക് ലാഭം ശമ്പളം നൽകുന്നതാണ്. സിനിമയിൽ മാർക്കറ്റ് വാല്യൂവുള്ള അഭിനേതാക്കൾ പ്രോഫിറ്റ് ഷെയർ ചോദിക്കും. അവർക്ക് അത് വാങ്ങുന്നതാണ് ലാഭം. ആമിർ ഖാനെ പോലുള്ള നടൻമാർക്ക് അത് ചോദിക്കാൻ കഴിയുന്നത് അവരുടെ മാർക്കറ്റ് വാല്യൂ കൊണ്ടാണ് എന്നും ദിലീഷ് പോത്തൻ പറഞ്ഞു. ഔസേപ്പിന്റെ ഒസ്യത്ത് എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞാന്‍ ഒരു പടം പ്രൊഡ്യൂസ് ചെയ്യുമ്പോള്‍ എനിക്ക് ആ പടത്തില്‍ കോണ്‍ഫിഡന്‍സ് ഉണ്ടെങ്കില്‍ ഞാനെന്തിനാണ് അവര്‍ക്ക് പ്രോഫിറ്റ് ഷെയര്‍ കൊടുക്കുന്നത്? അവിടെ എനിക്ക് അവര്‍ക്ക് സാലറി കൊടുക്കുന്നതാണ് ലാഭം. ഞാന്‍ പ്രേമലു പ്രൊഡ്യൂസ് ചെയ്യുമ്പോള്‍ അതിന്റെ പ്രോഫിറ്റ് ഷെയര്‍ നസ്‌ലെന് കൊടുക്കുന്നതിനേക്കാളും എനിക്ക് ലാഭം സാലറി കൊടുക്കുന്നത് തന്നെയാണ്,'

'തങ്കം എന്ന് പറയുന്ന സിനിമ പ്രൊഡ്യൂസ് ചെയ്തത് ഞാനാണ്. അതെനിക്ക് സാമ്പത്തികമായി ലാഭം ഉണ്ടാക്കിയ സിനിമയല്ല. ആ റിസ്‌ക് എടുക്കുന്ന ആളെയാണ് നമ്മള്‍ പ്രൊഡ്യൂസര്‍ എന്ന് വിളിക്കുന്നത്. ആമിര്‍ ഖാനെ പോലൊരാൾ അദ്ദേഹത്തിന് സാലറി വേണ്ട ലാഭവിഹിതം വേണം എന്ന് പറയാം. പലപ്പോഴും നടന്മാര്‍ തയ്യാറായിരിക്കും. ഇവിടെ ഹിറ്റാകുന്ന ഒരു സിനിമയ്ക്ക് വേണ്ടിയിട്ട് പ്രൊഡ്യൂസര്‍ ഇന്‍വെസ്റ്റ് ചെയ്യുമ്പോള്‍ നടന് അത്രയും പ്രോഫിറ്റ് കൊടുത്ത് കഴിഞ്ഞാല്‍ പിന്നെ പ്രൊഡ്യൂസര്‍ക്ക് നഷ്ടമായിരിക്കും,’ ദിലീഷ് പോത്തന്‍ പറഞ്ഞു.

Content Highlights: Dileesh Pothan on giving profit share of films to actors

dot image
To advertise here,contact us
dot image