
മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധനം ചെയ്യുന്ന എമ്പുരാനായി. സിനിമയുടെ ഇതുവരെ വന്ന എല്ലാ അപ്ഡേറ്റുകളും ആരാധകർ വലിയ ആവേശത്തോടെ തന്നെയാണ് സ്വീകരിച്ചതും. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസമായി സിനിമയെക്കുറിച്ച് ഒരു അപ്‌ഡേറ്റും പുറത്തുവരുന്നില്ല. ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചെന്ന് പോലും സമൂഹമാധ്യമങ്ങളിൽ ചർച്ച നടക്കുന്നുണ്ട്. ഇതിനെക്കുറിച്ച് പല തിയറികളാണ് സോഷ്യൽ മീഡിയയിൽ പറക്കുന്നത്.
ആശിർവാദ് സിനിമാസും തമിഴിലെ മുൻനിര നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. സിനിമയുടെ കേരള വിതരണാവകാശം ആശിർവാദ് സിനിമാസിനാണ് അതേസമയം സിനിമയുടെ ഓവർസീസ് റൈറ്റ്സ് ലൈക്കയുടെ പക്കലാണ്. ലൈക്ക പ്രൊഡക്ഷൻസിന്റേതായി മുൻപ് പുറത്തിറങ്ങിയ ഇന്ത്യൻ 2 ഉൾപ്പടെയുള്ള സിനിമകൾ ബോക്സ് ഓഫീസിൽ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഈ സിനിമയുടെ നഷ്ടം നികത്താതെ ലൈക്കയുടെ സിനിമകൾ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നാണ് ഒരു തിയറി. ഇത് കാരണമാണ് എമ്പുരാന്റെ റിലീസ് ഇപ്പോൾ അനിശ്ചിതത്വം നേരിടുന്നതെന്നും എന്നാണ് പ്രേക്ഷകർ എക്സിൽ കുറിക്കുന്നത്. അതിനൊപ്പം ആശിർവാദ് സമ്മതിച്ച സിനിമയുടെ ഒടിടി, ഓവർസീസ്, മറ്റു ഭാഷകളിലെ ഡിസ്ട്രിബൂഷൻ തുകകളോട് ലൈക്കയ്ക്ക് യോജിക്കാനാകുന്നില്ലെന്നും അതുകൊണ്ടാണ് സിനിമയുടെ അപ്‌ഡേറ്റുകൾ പുറത്തുവിടാത്തത് എന്നാണ് മറ്റൊരു തിയറി. എന്തായാലും പ്രശ്നങ്ങൾ എല്ലാം വേഗം പരിഹരിച്ച് ചിത്രം 27 ന് തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.ഒടിടിയിൽ നിന്ന് സിനിമയ്ക്ക് 70 കോടി ഓഫർ കിട്ടി എന്നാൽ ലൈക്ക പ്രൊഡക്ഷൻസ് 90 വേണം എന്ന് ആവശ്യപ്പെടുകയും ഇതുമൂലം റിലീസ് വൈകുന്നെന്നും റിപ്പോർട്ടുകൾ ഉണ്ട്.
നിലവിൽ ലൈക്കയുടെ പേരില്ലാതെ പടം റിലീസ് ചെയ്ത് ലാഭവിഹിതം അവർക്ക് കൊടുക്കാം എന്നാണ് ആശിർവാദ് പറയുന്നത്. ഒപ്പം സിനിമയുടെ വിതരണത്തിനായി ഹോംബാലെ ആയും ധർമ്മ പ്രൊഡക്ഷൻസ് ആയും ആശിർവാദ് ചർച്ചകൾ നടത്തിയെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഇതൊക്കെ പ്രെമോഷൻ തന്ത്രങ്ങൾ ആണെന്നും സിനിമ സജീവമായി ചർച്ചയിൽ നിൽക്കാൻ വേണ്ടിയാണെന്നും മറ്റു ചിലരും പറയുന്നു. എന്തൊക്കെ വന്നാലും മാർച്ച് 27 ന് തന്നെ റിലീസ് ചെയ്യുമെന്നാണ് ആരാധകർ ഉൾപ്പെടെ പറയുന്നത്. ഇതിനിടെ എമ്പുരാൻ ട്രെയ്‌ലർ റിലീസ് തിയ്യതി ഇന്ന് പുറത്തുവിടുമെന്നും അടുത്ത പതിനഞ്ച് ദിവസം മലയാള സിനിമ ഇതുവരെ കാണാത്ത പ്രെമോഷൻ ആയിരിക്കുമെന്നും സോഷ്യൽ മീഡിയയിൽ ചർച്ചകളുണ്ട്.
ബുക്ക് മൈ ഷോയില്‍ എമ്പുരാൻ സിനിമയ്‍ക്ക് താല്‍പര്യം പ്രകടിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിലേറെയാണ്. സിനിമയ്ക്കായി ഇതുവരെ 105.3 K ആളുകളാണ് (മാർച്ച് 11 ലെ കണക്ക് പ്രകാരം) ഇന്‍ററസ്റ്റ് പ്രകടിപ്പിച്ചിരിക്കുന്നത്. അതേസമയം എമ്പുരാന്‍റെ ഒരു എക്സ്ക്ലൂസീവ് ഷോ ന്യൂയോര്‍ക്ക് ടൈം സ്ക്വയറില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. ആശിര്‍വാദ് ഹോളിവുഡിന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.
Content Highlights: Empuraan release date confusions caused by lyca productions