കമലിനും ധനുഷിനും ചിമ്പുവിനും ശേഷം സംവിധായകനാകാൻ രവി മോഹൻ; നായകൻ തമിഴിലെ മുൻനിര കൊമേഡിയൻ

ചിത്രീകരണം നടക്കുന്ന രവി മോഹൻ സിനിമകളായ കരാട്ടെ ബാബു, പരാശക്തി എന്നീ സിനിമകൾ പൂർത്തിയാക്കിയ ശേഷമാകും നടൻ ഈ സിനിമയിലേക്ക് കടക്കുക

dot image

അഭിനേതാക്കൾ തന്നെ സംവിധായകനായി മാറുന്നത് തമിഴ് സിനിമയിലെ സ്ഥിരം കാഴ്ചയാണ്. ധനുഷും സിലമ്പരശനും കമൽ ഹാസനുമൊക്കെ അത്തരത്തിൽ ഞെട്ടിച്ച നടന്മാരാണ്. ഇപ്പോഴിതാ മറ്റൊരു തമിഴ് സൂപ്പർതാരം കൂടി സംവിധായകനാകാൻ ഒരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.

നടൻ രവി മോഹനാണ് ഇത്തവണ സംവിധായകന്റെ കുപ്പായമണിയുന്നത്. യോഗി ബാബുവിനെ നായകനാക്കി ഒരു ചിത്രം നടൻ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്. ഒരു മുഴുനീള കോമഡി സിനിമയാകും ഇതെന്നും വാർത്തകളുണ്ട്. നേരത്തെ തനിക്ക് സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹണം രവി മോഹൻ പ്രകടിപ്പിച്ചിരുന്നു. ഈ സിനിമയുടെ മറ്റു വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടില്ല. ഇപ്പൊ ചിത്രീകരണം നടക്കുന്ന രവി മോഹൻ സിനിമകളായ കരാട്ടെ ബാബു, പരാശക്തി എന്നീ സിനിമകൾ പൂർത്തിയാക്കിയ ശേഷമാകും നടൻ ഈ സിനിമയിലേക്ക് കടക്കുക.

ഗണേഷ് ബാബു സംവിധാനം ചെയ്യുന്ന സിനിമയാണ് കരാട്ടെ ബാബു. ശക്തി വാസുദേവൻ നായികയായി എത്തുന്ന ചിത്രത്തില്‍ കെ എസ് രവി കുമാര്‍, വിടിവി ഗണേഷ്സ സുബ്രഹ്‍മണ്യം ശിവ, കവിതാലയാ കൃഷ്‍ണൻ, പ്രദീപ് ആന്റണി, രാജ റാണി പാണ്ഡ്യൻ, സന്ദീപ് രാജ്, സിന്ധുപ്രിയ, അജിത്ത് ഘോഷ്, അരവിന്ദ്, കല്‍ക്കി രാജ, ശ്രീ ധന്യ, ആനന്ദി, സാം ആൻഡേഴ്‍സണ്‍ എന്നിവരും ഉണ്ട്. സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ശിവകാർത്തികേയൻ നായകനായി എത്തുന്ന സിനിമ ഒരു പീരീഡ് പശ്ചാത്തലത്തിൽ ആക്ഷൻ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. ശിവകാർത്തികേയനൊപ്പം രവി മോഹനും അഥർവയും ശ്രീലീലയും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. രവി മോഹനാണ് സിനിമയിൽ വില്ലനായി എത്തുന്നത്. ടീസറിലെ രവി മോഹന്റെ ലുക്ക് ചർച്ചയാകുന്നുണ്ട്.

Content Highlights: Ravi Mohan to debut as director with Yogi Babu film

dot image
To advertise here,contact us
dot image