
മലയാള സിനിമയിൽ നിന്ന് ബിഗ് ബജറ്റ് ചിത്രങ്ങൾ ഉണ്ടാകുന്നത് അഭിമാനിക്കേണ്ട കാര്യമാണെന്ന് ഓസ്കർ അവാർഡ് ജേതാവായ റസൂൽ പൂക്കുട്ടി. എന്തുകൊണ്ട് മലയാള സിനിമ വലുതായി ചിന്തിച്ചു കൂടായെന്നും എമ്പുരാൻ പോലൊരു സിനിമ മലയാളത്തിൽ റിലീസ് ചെയ്ത കോടികൾ നേടുന്നത് അഭിമാനിക്കേണ്ട കാര്യമാണെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു റസൂൽ പൂക്കുട്ടിയുടെ പ്രതികരണം.
'എന്നോട് ആരോ ചോദിച്ചു മലയാള സിനിമയുടെ ബജറ്റ് 150 കോടി പോകുന്നു 200 കോടി പോകുന്നു ഇതൊക്കെ ശരിയാണോ ഇങ്ങനെ ചെയ്യണോ എന്നെല്ലാം. എന്തുകൊണ്ട് ചെയ്യാൻ പാടില്ല, എന്തുകൊണ്ട് മലയാളം സിനിമ വലുതായി ചിന്തിച്ചു കൂടാ, വലിയ സിനിമ ഉണ്ടായിക്കൂടാ? ഒരു നടനോ എഴുത്തുകാരനോ സംവിധായകനോ ചേർന്ന് അവർക്ക് അത്തരമൊരു സിനിമ ഉണ്ടാക്കാൻ പറ്റുമെങ്കിൽ ചെയ്യട്ടെ.
Resul Pookutty says Mollywood should not shy away from making big budget films, adding that if Empuraan becomes a pan-Indian hit, it could benefit the entire industry.pic.twitter.com/i5R2PktaXu
— Mohammed Ihsan (@ihsan21792) March 12, 2025
മലയാള സിനിമ വളരട്ടെ, മലയാള സിനിമ പറയട്ടെ 100 കോടിയുടെ സിനിമ നമ്മൾ ചെയ്തുവെന്ന്. എമ്പുരാൻ പോലൊരു സിനിമ ഇറങ്ങിയിട്ട് അതിന്റെ ഹിന്ദി പതിപ്പ് ഒരു 300 കോടി നേടിയാൽ മലയാളത്തിന് അഭിമാനമല്ലേ? എങ്ങനെയാണ് ആളുകളുടെ ചിന്തയെ നമ്മുക്ക് കണ്ട്രോൾ ചെയ്യാൻ പറ്റുക. ഇൻഡസ്ട്രിയിൽ അതൊരിക്കലും നല്ല കാര്യമല്ല,' റസൂൽ പൂക്കുട്ടി പറഞ്ഞു.
Content Highlights: Resul Pookutty says Malayalam cinema should become bigger