
മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ' ഭ്രമയുഗം'. ഹൊറർ ത്രില്ലർ ചിത്രമായി പുറത്തിറങ്ങിയ 'ഭ്രമയുഗം' വലിയ വിജയമാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. മികച്ച പ്രതികരണം നേടിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും 50 കോടിയാണ് സ്വന്തമാക്കിയത്. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ പ്രശസ്ത ഹോളിവുഡ് യൂട്യൂബർ ആയ ജോൺ വാൽഷിൻ്റെ ഭ്രമയുഗം റിവ്യൂ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. റെഗുലർ ഐപാച്ച് വൂൾഫ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ജോൺ ഭ്രമയുഗത്തിനെക്കുറിച്ച് സംസാരിച്ചത്.
വളരെ ഒറിജിനലും രസകരവും ആയി സിനിമ തോന്നിയെന്നും സിനിമയുടെ അവസാനത്തെ പത്ത് മിനിറ്റ് ഞെട്ടിച്ചെന്നുമാണ് ജോൺ പറയുന്നത്. സിനിമയുടെ സൗണ്ടും മറ്റു എഫക്റ്റുകളും ഞെട്ടിച്ചെന്നും ചിത്രം തിയേറ്ററിൽ കണ്ടത് ഒരു ഗംഭീര അനുഭവമായിരുന്നെന്നും വീഡിയോയിൽ ജോൺ പറയുന്നുണ്ട്. നേരത്തെ ലണ്ടനിലെ പ്രശസ്തമായ യൂണിവേഴ്സിറ്റി ഫോർ ദി ക്രിയേറ്റിവ് ആർട്സ് ഫിലിം സ്കൂളിൽ സൗണ്ട് ഡിസൈനിനെപ്പറ്റിയുള്ള ക്ലാസ്സിൽ ഭ്രമയുഗത്തിലെ സീനിനെ ഉദാഹരണമാക്കി അധ്യാപകൻ ക്ലാസ് എടുക്കുന്ന വീഡിയോ വൈറലായിരുന്നു. ക്ലാസ്സിൽ പങ്കെടുക്കുന്ന ഒരു വിദ്യാർത്ഥി തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ആണ് ചർച്ചകൾക്ക് വഴിയൊരുക്കിയത്. സംവിധായിക കിരൺ റാവുവും സിനിമയെ പുകഴ്ത്തിയിരുന്നു. മമ്മൂട്ടി നായകനായ ഭ്രമയുഗം എന്ന ചിത്രം കണ്ടിരുന്നു. കേരളത്തിലെ ഐതിഹ്യങ്ങളും നാടോടിക്കഥകളും ഉപയോഗിച്ച് അവിശ്വസനീയമാംവിധം ആർട്ടിസ്റ്റിക്കലായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അത് വളരെ വ്യത്യസ്തമായ ഐഡിയയായിരുന്നു എന്ന് കിരൺ റാവു അഭിപ്രായപ്പെട്ടു.
great to see #Bramayugam earning praise from overseas reviewers! ✨
— Friday Matinee (@VRFridayMatinee) March 13, 2025
super eyepatch wolf's take on #Bramayugampic.twitter.com/MZHo4BKjcD
pic.twitter.com/aukN9Tr4NF
— cinepics (@cinepiccollx) March 13, 2025
great to see #Bramayugam earning praise from overseas reviewers! ✨ super eyepatch wolf's take on #Bramayugam
മമ്മൂട്ടിക്കൊപ്പം സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ്, മണികണ്ഠൻ തുടങ്ങിയവരാണ് ഭ്രമയുഗത്തിലെ മറ്റ് താരങ്ങൾ. 'ഭൂതകാല'ത്തിന് ശേഷം രാഹുൽ സദാശിവൻ ഒരുക്കിയ ചിത്രമാണ് ഭ്രമയുഗം. ചിത്രമിപ്പോൾ സോണി ലൈവിലൂടെ ലഭ്യമാണ്. ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുങ്ങിയ ചിത്രം നിർമിച്ചിരിക്കുന്നത് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റുഡിയോസിന്റെയും ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവരാണ്. ആദ്യ ദിനം 3.1 കോടി രൂപയാണ് ചിത്രം കേരള ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. ചിത്രത്തിലെ മമ്മൂട്ടിയുടെ മാന്ത്രികനായ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിനും അർജുൻ അശോകന്റെയും സിദ്ധാർഥ് ഭരതന്റെയും പ്രകടനങ്ങൾക്കും വലിയ കൈയ്യടിയാണ് ലഭിച്ചത്. ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കിയത് ടി ഡി രാമകൃഷ്ണനാണ്.
Content Highlights: Bramayaugam english review goes viral