
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് പൊന്മാൻ. ആദ്യ ദിനം മുതൽ ഗംഭീര പ്രേക്ഷക പ്രതികരണമായിരുന്നു സിനിമ നേടിയിരുന്നത്. ഒരു ഫാമിലി ത്രില്ലർ മൂഡിൽ കഥ പറയുന്ന ചിത്രത്തിൽ സജിൻ ഗോപുവും പ്രധാന വേഷത്തിലെത്തിയിരുന്നു. തിയേറ്ററുകളിൽ ഹിറ്റടിച്ച ചിത്രം ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്കും ബേസിൽ ജോസഫിനും ലഭിക്കുന്നത്. ജിയോഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്.
#Ponman തനി തങ്കം.
— Mo Chuisle (@alpualfred) March 14, 2025
The best movie I've missed theatre watch in recent times, and of course I regret.@basiljoseph25 as PP Ajesh ൻ്റമ്മോ! One among the rare performances which can be labelled with 'അഴിഞ്ഞാട്ടം'
The plot, performances, music'n all gives a different vibe. Must watch pic.twitter.com/rAWGbB76KT
തൊട്ടതെല്ലാം പൊന്നാക്കുന്ന നടനാണ് ബേസിൽ എന്നും നടന്റെ ഗംഭീര പ്രകടനമാണ് സിനിമയിലേത് എന്നുമാണ് പ്രേക്ഷക അഭിപ്രായങ്ങൾ. തനി തങ്കമാണ് പൊൻമാൻ എന്നും അഭിനേതാക്കൾ എല്ലാവരും മികച്ച പ്രകടനങ്ങൾ ആണ് നൽകിയതെന്നും കമന്റുകൾ ഉണ്ട്. തമിഴ്, തെലുങ്ക് പ്രേക്ഷകരിൽ നിന്നും സിനിമയ്ക്ക് വലിയ കയ്യടികളാണ് ലഭിക്കുന്നത്. മലയാള സിനിമ വീണ്ടുമൊരു മികച്ച ചിത്രം നിർമിച്ചിരിക്കുന്നു എന്നാണ് അവരുടെ പ്രതികരണങ്ങൾ. വളരെ കോംപ്ലക്സ് ആയ കഥപറച്ചിലിനെ പ്രേക്ഷകരെ ആകർഷിക്കും വിധം അവതരിപ്പിച്ച സംവിധായകൻ ജ്യോതിഷ് ശങ്കറിനും അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്.
The most relatable scene from #Ponman — A moment that resonates with everyone who has risen from the scratch.
— AB George (@AbGeorge_) March 14, 2025
"ഒറ്റക്ക് വഴി വെട്ടി വന്നവനാടാ"pic.twitter.com/Sy4XVpTjIx
What a film #Ponman
— Majid (@iammajidzz) March 15, 2025
This movie started in a fun note. Not for a moment I expected film to get this serious, but when PP Ajesh got stabbed, every thing changed. @basiljoseph25 is one of the greatest actor and everything he is touching, he is making sure to turn it to Gold.… pic.twitter.com/CNvFcfURlg
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ചിത്രം, ജി ആർ ഇന്ദുഗോപൻ്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കൊല്ലം ജില്ലയിലെ തീരദേശത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നത്. ഒരു യഥാർത്ഥ സംഭവകഥയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ജി ആർ ഇന്ദുഗോപൻ ഈ കഥ രചിച്ചത്. ദീപക് പറമ്പോല്‍, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. പ്രശസ്ത കലാസംവിധായകനും പ്രൊഡക്ഷൻ ഡിസൈനറുമായ ജ്യോതിഷ് ശങ്കർ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണ് പൊൻമാൻ.
Content Highlights: Basil Joseph film Ponman gets rave reviews after OTT premiere