
Mar 16, 2025
06:35 AM
മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധനം ചെയ്യുന്ന എമ്പുരാനായി. സിനിമയുടെ ഇതുവരെ വന്ന എല്ലാ അപ്ഡേറ്റുകളും ആരാധകർ വലിയ ആവേശത്തോടെ തന്നെയാണ് സ്വീകരിച്ചതും. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസമായി സിനിമയെക്കുറിച്ച് ഒരു അപ്‌ഡേറ്റും പുറത്തുവരുന്നില്ല. ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചെന്ന് പോലും സമൂഹമാധ്യമങ്ങളിൽ ചർച്ച നടക്കുന്നുണ്ട്. ഇപ്പോഴിതാ സംശയങ്ങൾക്കെല്ലാം വിരാമമിട്ട് കൊണ്ട് പോസ്റ്റുമായി എത്തിയിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ്.
'ചെകുത്താൻ ഇതുവരെ പ്രയോഗിച്ച ഏറ്റവും വലിയ തന്ത്രം.. താൻ എക്സിസ്റ്റ് ചെയ്യുന്നില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തുകയായിരുന്നു!' എന്ന ക്യാപ്ഷനോടെയാണ് പൃഥ്വി എമ്പുരാന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചത്. പള്ളിയെന്ന് തോന്നിക്കുന്ന ഒരു കെട്ടിടത്തിന് മുന്നിൽ മോഹൻലാൽ നിൽക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. 'നിങ്ങളുടെ ഏറ്റവും ഉയർന്ന നിമിഷത്തിൽ..ശ്രദ്ധിക്കുക! അപ്പോഴാണ് ചെകുത്താൻ നിങ്ങൾക്കായി വരുന്നത്', എന്നാണ് പോസ്റ്ററിലെ വാചകങ്ങൾ. മാർച്ച് 27 എന്ന ഹാഷ്‌ടാഗോടെയാണ് ആശിർവാദ് സിനിമാസ് ആശിർവാദ് സിനിമാസ് ദുബായ് ഒഫീഷ്യൽ പേജ് ഈ വാർത്ത പങ്കുവെച്ചത്. ഇതോടെ ചിത്രം മാർച്ച് 27 ന് തന്നെ പുറത്തിറങ്ങുമെന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്.
The greatest trick the DEVIL ever pulled..was convincing the world he doesn’t exist! pic.twitter.com/2DM1HduBWU
— Prithviraj Sukumaran (@PrithviOfficial) March 14, 2025
നേരത്തെ എമ്പുരാന്റെ കോ പ്രൊഡ്യൂസർ കൂടിയായ ലൈക്ക പ്രൊഡക്ഷൻസിന്റെ ഭാഗത്തുനിന്നുള്ള ഇടപെടൽ മൂലമാണ് ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിൽ ആയതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എമ്പുരാൻ ട്രെയ്‌ലർ റിലീസ് തീയതി ഇന്ന് പുറത്തുവിടുമെന്നും അടുത്ത ദിവസങ്ങളിൽ മലയാള സിനിമ ഇതുവരെ കാണാത്ത പ്രെമോഷൻ ആയിരിക്കുമെന്നും സോഷ്യൽ മീഡിയയിൽ ചർച്ചകളുണ്ട്. അതേസമയം എമ്പുരാന്‍റെ ഒരു എക്സ്ക്ലൂസീവ് ഷോ ന്യൂയോര്‍ക്ക് ടൈം സ്ക്വയറില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. ആശിര്‍വാദ് ഹോളിവുഡിന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.
Content Highlights: Empuraan release date update revealed by Prithviraj