ചതിക്കാത്ത ചന്തുവിലെ റോമിയോ, ആടിലെ ഡ്യൂഡ്; വീണ്ടും ഹിറ്റടിക്കാൻ ജയസൂര്യയും വിനായകനും

ഇതാദ്യമായാണ് ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സിനിമ നിർമിക്കുന്നത്

dot image

സൂപ്പർ ഹിറ്റായ 'എബ്രഹാം ഓസ്ലർ' എന്ന ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ്- ഇർഷാദ് എം ഹസ്സൻ നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ നടന്നു. ജയസൂര്യ, വിനായകൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് പ്രിൻസ് ജോയ് ആണ്. നേരമ്പോക്ക് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്. അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിന് ശേഷം പ്രിൻസ് ജോയ് ഒരുക്കുന്ന ചിത്രം കൂടിയാണിത്.

ജയസൂര്യയെ നായകനാക്കി മിഥുൻ നേരത്തെ ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഇതാദ്യമായാണ് ജയസൂര്യ നായകനാക്കി മിഥുൻ മാനുവൽ തോമസ് സിനിമ നിർമിക്കുന്നത്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും ഇന്ന് എറണാകുളം മുളംത്തുരുത്തിയിൽ വച്ചു നടന്നു. ജയസൂര്യയും വിനായകനും മറ്റു പ്രധാന താരങ്ങളും അണിയറ പ്രവർത്തകരും പൂജാ ചടങ്ങിൽ പങ്കെടുത്തു. വ്യത്യസ്തമായ വേഷത്തിലാണ് വിനായകൻ സിനിമയിലെത്തുന്നത്. ഫാന്റസി കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്.

ജെയിംസ് സെബാസ്റ്റ്യന്‍ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ ജയസൂര്യ വിനായകൻ എന്നിവർക്കൊപ്പം ബേബി ജീൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ, മണികണ്ഠൻ ആചാരി, നിഹാൽ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. എക്സികുട്ടീവ് പ്രൊഡ്യൂസർ - സുനിൽ സിങ്, സജിത്ത് പി വൈ, ഛായാഗ്രഹണം- വിഷ്ണു ശർമ്മ, എഡിറ്റിംഗ്- ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ- അരുൺ വെഞ്ഞാറമൂട്, മ്യൂസിക് - ഷാൻ റഹ്‌മാൻ, ആര്ട്ട് ഡയറക്ടർ - മഹേഷ്‌ പിറവം, ലൈൻ പ്രൊഡ്യൂസർ- റോബിൻ വർഗീസ്, വസ്ത്രാലങ്കാരം - സിജി നോബിൾ തോമസ് , മേക്കപ്പ് - റോണക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ് ഡിറക്ടർസ് - രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, സംഘട്ടനം - ഫിനിക്‌സ് പ്രഭു , വിഎഫ്എക്സ് - മൈൻഡ് സ്റ്റെയിൻ സ്റ്റുഡിയോസ്, ഡിസൈൻസ് - യെല്ലോ ടൂത്ത്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ

Content Highlights: The shooting of the film starring Jayasurya and Vinayakan has begun.

dot image
To advertise here,contact us
dot image