ഫയറും വൈൽഡ് ഫയറും കഴിഞ്ഞു… ഇനിയെന്ത്? പുഷ്പ 3 അധികം താമസിയാതെ എത്തും

പുഷ്പ 3 ദി റാംപേജ് എന്ന് പേരിട്ടിരിക്കുന്ന സിനിമ സംബന്ധിച്ച് വമ്പൻ അപ്ഡേറ്റാണ് ഇപ്പോൾ വന്നിരിക്കുന്നത്

dot image

ആഗോള ബോക്സ് ഓഫീസിൽ വമ്പൻ വിജയമായി തീർന്ന ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ 2. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമിച്ചത്. ആഗോളതലത്തിൽ അല്ലു അർജുന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ സിനിമയാണ് പുഷ്പ 2. ഒരു മൂന്നാം ഭാഗത്തിനുള്ള സാധ്യതകൾ ബാക്കിവെച്ചാണ് സിനിമ അവസാനിച്ചത്. പുഷ്പ 3 ദി റാംപേജ് എന്ന് പേരിട്ടിരിക്കുന്ന സിനിമ സംബന്ധിച്ച് വമ്പൻ അപ്ഡേറ്റാണ് ഇപ്പോൾ വന്നിരിക്കുന്നത്.

പുഷ്പ 3 ന്റെ റിലീസ് 2028 ൽ ഉണ്ടാകുമെന്നാണ് സിനിമയുടെ നിർമാതാവ് രവി ശങ്കർ പറയുന്നത്. അല്ലു അർജുൻ അടുത്തതായി ചെയ്യുന്നത് അറ്റ്ലി ചിത്രമായിരിക്കുമെന്നും ഈ സിനിമയ്ക്ക് ശേഷം ത്രിവിക്രം ശ്രീനിവാസിനൊപ്പമുള്ള ചിത്രം ചെയ്യുമെന്നും രവി ശങ്കർ വ്യക്തമാക്കി. ഈ രണ്ട് സിനിമകൾക്കും ശേഷമായിരിക്കും പുഷ്പ 3 ആരംഭിക്കുക.

ലോകമെമ്പാടുമുള്ള 12,500 ൽ അധികം സ്‌ക്രീനുകളിൽ ഡിസംബര്‍ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്തത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിച്ചത്.

ജനുവരി 30 മുതലാണ് പുഷ്പ 2 നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചത്. തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലാണ് സിനിമ സ്ട്രീം ചെയ്യുന്നത്. ഇരുപത് മിനിട്ടോളമുള്ള എക്സ്ട്രാ സീനുകൾ കൂട്ടിച്ചേർത്ത് ചിത്രത്തിന്റെ ഒരു റീലോഡഡ് വേർഷനാണ് ഒടിടിയിലെത്തിയിരിക്കുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമിച്ചത്.

Content Highlights: Pushpa 3 - The Rampage To Release In 2028

dot image
To advertise here,contact us
dot image