ലൂസിഫർ കണ്ട അന്ന് മുതൽ രണ്ടാം ഭാഗത്തിനായി വെയ്റ്റിംഗ് ആയിരുന്നു, 'എമ്പുരാൻ' ആദ്യ ദിവസം തന്നെ കാണും; ഷെയിൻ നിഗം

മാർച്ച് 27 ന് രാവിലെ രാവിലെ 6 മണി മുതൽ സിനിമയുടെ പ്രദർശനം ആരംഭിക്കും

dot image

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസിന് തയ്യാറെടുക്കുകയാണ് എമ്പുരാൻ. റിലീസ് അനിശ്ചിതത്വങ്ങൾക്ക് വിരാമം കുറിച്ച് മാർച്ച് 27ന് തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന ഔദ്യോഗിക അറിയിപ്പ് വന്നതോടെ സിനിമയുടെ ഹൈപ്പും പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്. ബോക്‌സ് ഓഫീസ് കളക്ഷനിൽ റെക്കോർഡുകൾ സ്വന്തമാക്കുമെന്ന പ്രതീക്ഷയുമായി എത്തുന്ന ചിത്രത്തിനെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് നടൻ ഷെയിൻ നിഗം. ലൂസിഫർ കണ്ടത് മുതൽ താൻ എമ്പുരാനായി കാത്തിരിക്കുകയായിരുന്നെന്നും ചിത്രം ആദ്യ ദിവസം തന്നെ കാണുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഷെയിൻ പറഞ്ഞു.

'എമ്പുരാന് വേണ്ടി എല്ലാവരെയും പോലെ ഞാനും വെയ്റ്റിംഗ് ആണ്. അതിന്റെ ടീസർ കണ്ടത് മുതൽ തന്നെ പടം കാണണമെന്ന് ഉണ്ടായിരുന്നു. ലൂസിഫർ കണ്ടപ്പോൾ മുതൽ രണ്ടാം ഭാഗത്തിന് വെയ്റ്റിംഗ് ആയിരുന്നു, ടീസർ പ്രതീക്ഷകളെ ഇരട്ടിച്ചു. ഉറപ്പായിട്ടും ആദ്യ ദിവസം കണ്ടിരിക്കും', ഷെയിൻ നിഗം പറഞ്ഞു.

മാർച്ച് 27 ന് രാവിലെ രാവിലെ 6 മണി മുതൽ സിനിമയുടെ പ്രദർശനം ആരംഭിക്കും. ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.

അതേസമയം, വീര സംവിധാനം ചെയ്യുന്ന മ്യൂസിക്കൽ പ്രണയചിത്രം 'ഹാൽ' ആണ് ഇനി പുറത്തിറങ്ങാനുള്ള ഷെയിൻ നിഗം ചിത്രം. ഷെയ്ൻ നിഗത്തിൻറെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിൽ ഒന്നായെത്തുന്ന ഹാൽ ഏപ്രിൽ 24നാണ് വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്. സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളർഫുൾ എന്റർടെയ്‌നർ ആയിരിക്കുമെന്നാണ് സൂചന.

Content Highlights: Shane Nigam talks about Mohanlal film Empuraan

dot image
To advertise here,contact us
dot image