കോളിവുഡിൽ തരം​ഗം തീർത്ത പ്രദീപ് രംഗനാഥൻ മാജിക് ഇനി OTT യിലേക്ക്, 'ഡ്രാ​ഗൺ' അപ്ഡേറ്റ്

തമിഴിന് പുറമെ ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളും ചിത്രം സ്ട്രീം ചെയ്യും

dot image

അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ നടൻ പ്രദീപ് രംഗനാഥൻ നായകനായ ചിത്രമാണ് ഡ്രാഗൺ. തിയേറ്ററിലെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളും കളക്ഷനുമാണ് നേടിയത്. ചിത്രത്തിന്റെ തിരക്കഥയ്ക്കും പ്രദീപിന്റെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ്. നെറ്റ്‌ഫിക്സിലൂടെ മാർച്ച് 21 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. തമിഴിന് പുറമെ ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളും ചിത്രം സ്ട്രീം ചെയ്യും.

ലവ് ടുഡേ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനും സംവിധായകനുമാണ് പ്രദീപ് രംഗനാഥൻ. തന്റെ രണ്ടാം സിനിമയായ ഡ്രാഗണിലൂടെ വീണ്ടും തരംഗമായിരിക്കുകയാണ് നടൻ. തുടർച്ചയായി രണ്ട് 100 കോടി സിനിമകളാണ് ഇപ്പോൾ പ്രദീപിന്റെ പേരിലുള്ളത്. മികച്ച പ്രതികരണം നേടിയ സിനിമ ഇതിനോടകം തമിഴിലെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിക്കഴിഞ്ഞു.

മികച്ച പ്രതികരണമാണ് കേരളത്തിൽ നിന്നും ഡ്രാഗണിന് ലഭിച്ചത്. അനുപമ പരമേശ്വരൻ, കയതു ലോഹർ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ എസ് രവികുമാർ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. വിജയ് സിനിമയായ ദി ഗോട്ടിന് ശേഷം എജിഎസ് എൻ്റർടൈയ്ൻമെൻ്റ് നിർമ്മിക്കുന്ന സിനിമയാണിത്. കൽപ്പാത്തി എസ് അഘോരം, കൽപ്പാത്തി എസ് ഗണേഷ്, കൽപ്പാത്തി എസ് സുരേഷ് എന്നിവരാണ് സിനിമയുടെ നിർമാതാക്കൾ.

Content Highlights: Dragon movie OTT streaming date released

dot image
To advertise here,contact us
dot image