പുതിയ പോസ്റ്ററിലെ ആ കണ്ണ് കണ്ടോ? എമ്പുരാനില്‍ ഇല്ലുമിനാറ്റി അവതരിക്കും

ഐമാക്സിൽ ഒളിപ്പിച്ച ബ്രില്യൻസിനപ്പുറം മറ്റൊന്ന് കൂടിയുണ്ട്

dot image

എമ്പുരാൻ എന്ന സിനിമയുടെ ഓരോ അപ്ഡേറ്റ് വരുമ്പോഴും അത് സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയമാകാറുണ്ട്. പതിവ് തെറ്റിക്കാതെ സിനിമയുടെ ഐമാക്സ് അനൗൺസ്‌മെന്റ് പോസ്റ്ററും സോഷ്യൽ മീഡിയയിൽ ആഘോഷമായിരിക്കുകയാണ്. മലയാളത്തിലെ ആദ്യ ഐമാക്സ് ചിത്രമായി എമ്പുരാൻ എത്തുന്നതിന്റെ സന്തോഷം പങ്കുവെച്ചുള്ള പോസ്റ്ററിൽ പൃഥ്വി ഒരു വമ്പൻ ബ്രില്യൻസ് ഒളിപ്പിച്ചുവെച്ചിട്ടുണ്ട്.

സിനിമയുടെ പോസ്റ്ററിൽ IMAX എന്ന് എഴുതിയിരിക്കുന്നതിലെ 'A'യിൽ തൃകോണത്തിനുള്ളിൽ ഒരു കണ്ണ് കാണാൻ സാധിക്കും. ഇത് ഇല്ലുമിനാറ്റിയുടെ ചിഹ്നമാണ് എന്നാണ് പറയപ്പെടുന്നത്. ഇതുകൊണ്ടും കഴിയുന്നില്ല, ഐമാക്സിൽ ഒളിപ്പിച്ച ബ്രില്യൻസിനപ്പുറം മറ്റൊന്ന് കൂടി കാണാൻ കഴിയും. IMAX എന്ന് എഴുതിയിരിക്കുന്നതിലേക്ക് ഒരു വെളിച്ചം വീഴുന്നതായി കാണാം. ഈ വെളിച്ചത്തിനും ഒരു തൃകോണാകൃതിയാണുള്ളത്. ഇതോടെ എമ്പുരാനിൽ ഇല്ലുമിനാറ്റിയുടെ കൂടുതൽ കാര്യങ്ങൾ കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

മാർച്ച് 27 നാണ് ആഗോളതലത്തിൽ സിനിമ റിലീസിന് ഒരുങ്ങുന്നത്. വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്.

കേരളത്തിന് പുറത്തും സിനിമയ്ക്ക് റെക്കോർഡ് കളക്ഷൻ സ്വന്തമാക്കാൻ പറ്റുമെന്ന റിപ്പോർട്ടുകളും എത്തുന്നുണ്ട്. മാർച്ച് 27 ന് രാവിലെ രാവിലെ 6 മണി മുതൽ സിനിമയുടെ പ്രദർശനം ആരംഭിക്കും. ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ഓവർസീസിൽ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.

Content Highlights: Empuraan new poster shows Illuminati reference

dot image
To advertise here,contact us
dot image