1000 കോടി പടത്തിനായി മഹേഷ് ബാബു ചോദിക്കുന്നതും ഞെട്ടിക്കുന്ന പ്രതിഫലം, പക്ഷേ അതിന് കാരണമുണ്ട്

ചിത്രത്തിൽ പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്

dot image

എസ് എസ് രാജമൗലിയും മഹേഷ് ബാബുവും ആദ്യമായി ഒന്നിക്കുന്ന 'എസ്എസ്എംബി 29' എന്ന സിനിമയുടെ ചിത്രീകരണം ഒഡീഷയിലെ കോരാപുട്ടിയില്‍ നടക്കുകയാണ്. വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന സിനിമയുടെ മേൽ വലിയ പ്രതീക്ഷയാണ് ഉള്ളത്. ചിത്രത്തിൽ പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയ്ക്കായി മഹേഷ് ബാബു വാങ്ങുന്ന പ്രതിഫലം സംബന്ധിച്ച റിപ്പോർട്ടുകളാണ് ചർച്ചയാകുന്നത്.

സിനിമയ്ക്കായി മഹേഷ് ബാബു 200 കോടി രൂപ പ്രതിഫലം വാങ്ങുന്നതായാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. സിനിമയ്ക്കായി നടൻ ബൾക്ക് ഡേറ്റുകൾ നൽകിയതായും അടുത്ത ഏതാനും വർഷണങ്ങൾക്ക് ഈ സിനിമയിൽ മാത്രമാകും പ്രവർത്തിക്കുക എന്നുമാണ് റിപ്പോർട്ട്. ഈ കാരണത്താലാണ് നടൻ ഈ ചിത്രത്തിനായി വമ്പൻ പ്രതിഫലം വാങ്ങുന്നത് എന്നാണ് സൂചന.

ഒരു ജംഗിൾ അഡ്വെഞ്ചർ ത്രില്ലർ ആയി ഒരുങ്ങുന്ന സിനിമയുടെ കഥ വികസിക്കുന്നത് കാശിയിൽ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാശിയിലെ ശരിക്കുള്ള ലൊക്കേഷനിൽ ചിത്രം ഷൂട്ട് ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം ഒഡീഷയിൽ സെറ്റ് ഇടുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. കാശിയുടെ ചരിത്രത്തിൽ ആഴത്തിൽ വേരൂന്നിയാണ് ചിത്രത്തിന്റെ കഥ പറയുന്നതെന്നും സിനിമയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായിട്ടാണ് സ്ഥലത്തെ രാജമൗലി ട്രീറ്റ് ചെയ്യാൻ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ഒരു ഹൈബ്രിഡ് ഫോർമാറ്റിൽ സിനിമ ചിത്രീകരിക്കാനാണ് സംവിധായകൻ ശ്രമിക്കുന്നത്. യഥാർത്ഥ കാടുകളിൽ സിനിമ ചിത്രീകരിക്കുന്നതിനോടൊപ്പം വൻ തോതിൽ നിർമിക്കുന്ന സെറ്റുകളിലും സിനിമയുടെ ഷൂട്ടിംഗ് നടക്കും. ചിത്രത്തിൽ അഭിനയിക്കാനായി നടി പ്രിയങ്ക ചോപ്ര ഇന്ന് ഒഡീഷയിലെത്തി. ഒരിടവേളക്ക് ശേഷം പ്രിയങ്ക അഭിനയിക്കുന്ന ഇന്ത്യൻ സിനിമയാണിത്.

2028-ലായിരിക്കും ചിത്രം റിലീസിനെത്തുക. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് 'എസ്എസ്എംബി 29'ന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും ചിത്രത്തിന്റെ തിയേറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്. എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

Content Highlights: Mahesh Babu gets huge remuneration for Rajamouli's movie

dot image
To advertise here,contact us
dot image