
സന്ദീപ് റെഡ്‌ഡി വാങ്കയുടെ സംവിധാനത്തിൽ രൺബീർ കപൂർ നായകനായെത്തിയ സിനിമയാണ് ആനിമൽ. ആക്ഷൻ ജോണറിൽ കഥ പറഞ്ഞ സിനിമയിൽ രൺബീർ അല്ലയിരുന്നുവെങ്കിൽ മറ്റാര് നായകനാകും? അതിന് എം എസ് ധോണി എന്നാണ് സന്ദീപ് റെഡ്‌ഡി വാങ്കയുടെ ഉത്തരം. ‘അനിമൽ’ സ്റ്റൈലിൽ ധോണി എത്തുന്ന പരസ്യ ചിത്രമാണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയമാകുന്നത്.
ധോണിയുടെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് സൈക്കിൾ കമ്പനിയായ ഇ മോട്ടോറാഡിന്റെ പരസ്യത്തിലാണ് രൺബീറിന്റെ രൺവിജയ് സിംഗ് എന്ന കഥാപാത്രത്തെ ധോണി അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ രൺബീർ കാറിൽ നിന്ന് ഇറങ്ങി തന്റെ സംഘത്തോടൊപ്പം റോഡ് മുറിച്ചുകടക്കുന്ന രംഗമാണ് പുനരവതരിപ്പിച്ചിരിക്കുന്നത്. ധോണിക്കൊപ്പം സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്കയും പരസ്യത്തിൽ അഭിനയിക്കുന്നുണ്ട്.
പരസ്യം ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ധോണിയുടെ ലുക്കിനും പ്രകടനത്തിനും വലിയ കയ്യടിയാണ് ലഭിക്കുന്നത്. ധോണിയോട് സിനിമാ അഭിനയത്തിൽ ഒരു കൈ നോക്കാൻ പലരും പറയുന്നുണ്ട്. അതിനൊപ്പം ആനിമൽ രണ്ടാം ഭാഗത്തിൽ ധോണിക്കും ഒരു വേഷം നൽകണമെന്ന് സന്ദീപ് റെഡ്ഡി വാങ്കയോട് പ്രേക്ഷകർ അഭ്യർഥിക്കുന്നുമുണ്ട്.
Content Highlights: MS Dhoni Turns Into 'Animal' In Advertisement For Sandeep Reddy Vanga