കഴിവുള്ള ആളുകൾക്കൊപ്പം പ്രവർത്തിച്ചു,മോഹൻലാലിൽ നിന്നും പഠിച്ചു;'ഹൃദയപൂർവം' ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് മാളവിക

ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും മാളവിക പങ്കുവെച്ചിട്ടുണ്ട്

dot image

മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വർഷങ്ങൾക്കിപ്പുറം ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് സിനിമയ്ക്ക് മേൽ ഉള്ളത്. മാളവിക മോഹനൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയാകുമ്പോൾ ലൊക്കേഷൻ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ് മാളവിക. സത്യൻ അന്തിക്കാടില്‍ നിന്നും മോഹൻ ലാൽ സാറിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും മാളവിക കുറിച്ചു.

'ഹൃദയപൂർവ്വം' എന്ന സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി, വളരെ മനോഹരമായ ദിവസങ്ങൾ ആയിരുന്നു അത്. ഒരു സിനിമയിൽ നിന്ന് മറ്റൊന്നിലേക്ക് പോകുമ്പോൾ നമുക്ക് സുഹൃത്തുക്കളെയും, പരിചയക്കാരെയും, വിശ്വസ്തരെയും, ചിലപ്പോൾ നല്ല സഹപ്രവർത്തകരെയും ഉണ്ടാക്കാം. പക്ഷേ വളരെ അപൂർവമായി മാത്രമേ ഒരു സെറ്റ് കുടുംബം പോലെ തോന്നാറുള്ളൂ. മോഹൻലാൽ സാർ, സത്യൻ സാർ എന്നിവരിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഏറ്റവും കഴിവുള്ള ചില ആളുകളോടൊപ്പം പ്രവർത്തിച്ചു, തേക്കടിയിലെ മനോഹരമായ കുന്നുകളിലും തേയിലത്തോട്ടങ്ങളിലും ഒരു മാസം ആനന്ദകരമായി ചെലവഴിച്ചു,' മാളവിക മോഹനൻ പറഞ്ഞു.

നേരത്തെ ചിത്രത്തിൽ ജോയിൻ ചെയ്തതിന്റെ വിശേഷങ്ങൾ ലൊക്കേഷൻ ചിത്രങ്ങൾക്കൊപ്പം മാളവിക പങ്കുവെച്ചിരുന്നു. മോഹൻലാൽ, സത്യൻ അന്തിക്കാട് എന്നീ ഐക്കണുകൾക്കൊപ്പം ഒരു സിനിമയുടെ ഭാഗമാവുക എന്നത് സ്വപ്നതുല്യമായ കാര്യമാണ്. മോഹൻലാലിന്റേയും സത്യൻ അന്തിക്കാടിന്റേയും സിനിമകൾ കണ്ടു വളർന്നയാളാണ് താൻ. സിനിമയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തിയത് ഇവരാണെന്ന് മാളവിക കുറിച്ചിരുന്നു.

2015 ല്‍ പുറത്തെത്തിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒരുമിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഇത്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നുണ്ട്. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം.

Content Highlights: Malavika Mohan shares details from the sets of Hridayapoorvam

dot image
To advertise here,contact us
dot image