മയിൽവാഹനത്തിന്റെ കഴുത്തിൽ കാലുയർത്തി നിന്ന പോലെ,ഫാൻസിന് ആർമാദിക്കാൻ എമ്പുരാനിലും ഏറെയുണ്ട്;സ്റ്റണ്ട് മാസ്റ്റർ

'ഫാൻസിന് വേണ്ടി ഒരുപാട് ഐറ്റംസ് ഉണ്ട്. എല്ലാവർക്കും ഇഷ്ടപ്പെടും'

dot image

സ്റ്റീഫൻ നെടുമ്പള്ളി കാലുയർത്തി മയിൽവാഹനത്തിന്റെ കഴുത്തിൽ ചവിട്ടി നിന്ന് 'എന്റെ പിള്ളേരെ തൊടുന്നോടാ' എന്ന് ചോദിക്കുന്ന സീനിന് തിയേറ്ററുകളിൽ ഉയർന്ന കയ്യടിയും ആർപ്പുവിളിയും ലൂസിഫർ കണ്ട ഒരു മലയാളിയും മറക്കില്ല. അത്തരത്തിൽ നിർത്താതെ കയ്യടിക്കാൻ എമ്പുരാനിൽ നിരവധി രംഗങ്ങൾ ഉണ്ടെന്ന് പറയുകയാണ് സ്റ്റണ്ട് മാസ്റ്റർ സില്‍വ. ഇന്റർനാഷണൽ ലെവൽ ആണ് ചിത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ഇന്റർനാഷണൽ ലെവൽ ആണ് ചിത്രം. ആരാധകർക്ക് ആർപ്പു വിളിക്കാൻ പാകത്തിന് നിരവധി രംഗങ്ങൾ എമ്പുരാനിൽ ഉണ്ട്. ഒരു സീക്വൻസ് മിക്സിങ്ങിൽ ഞാൻ കണ്ടിരുന്നു. ഫാൻസിന് വേണ്ടി ഒരുപാട് ഐറ്റംസ് ഉണ്ട്. എല്ലാവർക്കും ഇഷ്ടപ്പെടും. കാരണം, ചെയ്ത നമ്മൾ തന്നെ ഇരുന്നു കാണുമ്പോൾ രോമാഞ്ചം വരുന്നുണ്ട്. ഒരു സീൻ മുഴുവൻ തുടക്കം മുതൽ കയ്യടിക്കാൻ ഉണ്ട്, ' സ്റ്റണ്ട് മാസ്റ്റർ സില്‍വ പറഞ്ഞു.

അതേസമയം വിദേശ രാജ്യങ്ങളിലെ എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ഓവർസീസിൽ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട് പുറത്തുവരുന്ന വിവരമനുസരിച്ച് എമ്പുരാന്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്.

മാർച്ച് 27 നാണ് ആഗോളതലത്തിൽ സിനിമ റിലീസിന് ഒരുങ്ങുന്നത്. വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്.

Content Highlights:  Stunt master Silva talks about the movie Empuraan

dot image
To advertise here,contact us
dot image