
രാം ചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് പൊളിറ്റിക്കൽ ചിത്രമാണ് ഗെയിം ചേഞ്ചർ. 450 കോടി മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ തകർന്നടിയുകയാണുണ്ടായത്. ഈ അടുത്ത് ഒരു അഭിമുഖത്തിൽ ചിത്രത്തിന്‍റെ സംഗീതസംവിധായകൻ നടത്തിയ ഒരു പരാമർശവും ചർച്ചയായിരുന്നു. ഗെയിം ചേഞ്ചറിലെ ഗാനങ്ങള്‍ ഹിറ്റാകത്താതിന്റെ ഉത്തരവാദിത്തം നായകനും നൃത്തസംവിധായകനും കൂടി ഏറ്റെടുക്കണം എന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഈ അഭിമുഖം ഏറെ ചർച്ചയായതിന് പിന്നാലെ രാം ചരൺ തമനെ സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തതായി അഭ്യൂഹങ്ങളും പ്രചരിച്ചു. എന്നാൽ ഈ അഭ്യൂഹങ്ങൾ തീർത്തും അവാസ്തവമാണെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാമിലോ, എക്സിലോ രാം ചരണ്‍ തമനെ ഇതുവരെ ഫോളോ ചെയ്തിട്ടില്ല. നടന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് പുതിയ റിപ്പോർട്ട്.
രാം ചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് പൊളിറ്റിക്കൽ ചിത്രമാണ് ഗെയിം ചേഞ്ചർ. 184 കോടിയാണ് ഗെയിം ചേഞ്ചർ ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ദിൽ രാജുവിന്റെ കരിയറിലെ തന്നെ ഏറ്റവും കൂടുതൽ സാമ്പത്തിക നഷ്ടമുണ്ടാക്കിയ സിനിമയാകും ഗെയിം ചേഞ്ചർ. കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികാവേഷത്തില്‍ എത്തിയത്. അഞ്ജലി, എസ് ജെ സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീന്‍ ചന്ദ്ര, സുനില്‍, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
Content Highlights: Did Ram Charan unfollow Thaman on social media over Game Changer issue