
എമ്പുരാന്‍ സിനിമയുടെ ബുക്കിങ് നാളെ മുതല്‍ ആരംഭിക്കും. മാര്‍ച്ച് 21 രാവിലെ 9 മണി മുതലാണ് എമ്പുരാന്റെ ടിക്കറ്റ് ബുക്കിങ് ഓപ്പണ്‍ ആവുക. മാര്‍ച്ച് 27ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഇന്ത്യയിലെ തിയേറ്ററുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങാണ് നാളെ ആരംഭിക്കുക.
അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട പോസ്റ്ററിന് താഴെ ചില രസകരമായ ചോദ്യങ്ങളുമായി ആരാധകര്‍ എത്തിയിട്ടുണ്ട്. പറഞ്ഞ സമയത്തിന് മുന്‍പേ ട്രെയിലര്‍ വന്നതുപോലെ ബുക്കിങും നേരത്തെ ഓപ്പണാവുമോ എന്ന് ചോദിക്കുന്നവരെയും കമന്റുകളില്‍ കാണാം. ഓവര്‍സീസ് ബുക്കിങ് നേരത്തെ തന്നെ തുടങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് വിദേശരാജ്യങ്ങളില്‍ നിന്നും ടിക്കറ്റ് ബുക്കിങ്ങിന് ലഭിക്കുന്നത്.
മാര്‍ച്ച് 27ന് രാവിലെ ആറ് മണിക്കാണ് എമ്പുരാന്റെ ആദ്യ ഷോ നടക്കുക. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും സിനിമയുടെ നിരവധി ഫാന്‍സ് ഷോസ് നടക്കുന്നുണ്ട്. കേരളത്തില്‍ മാത്രം 300ലേറെ ഫാന്‍സ് ഷോ സംഘടിപ്പിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ടിക്കറ്റുകള്‍ ഒരു മാസം മുന്‍പേ വിറ്റുതീര്‍ന്നുവെന്നാണ് മോഹന്‍ലാല്‍ ഫാന്‍സ് ഗ്രൂപ്പുകള്‍ അറിയിക്കുന്നത്.
കഴിഞ്ഞ അര്‍ധരാത്രി പുറത്തുവന്ന എമ്പുരാന്റെ ട്രെയ്‌ലര്‍ ട്രെന്‍ഡിങ്ങായിരിക്കുകയാണ്. വിഷ്വല്‍സ്, ദീപക് ദേവിന്റെ ബിജിഎം, ഡയലോഗുകള്‍, മോഹന്‍ലാലിന്റെ സ്‌ക്രീന്‍പ്രസന്‍സ് എന്ന് തുടങ്ങി വിവിധ ആസ്‌പെക്ടുകള്‍ പ്രേക്ഷകരുടെ കയ്യടി വാരിക്കൂട്ടുന്നുണ്ട്. രജനികാന്ത്,രാജമൗലി തുടങ്ങി വിവിധ ഇന്‍ഡസ്ട്രികളിലെ പ്രമുഖര്‍ ട്രെയിലറിനെ പുകഴ്ത്തി രംഗത്തെത്തിയിട്ടുമുണ്ട്.
Content Highlights: Empuraan ticket booking starts from March 21