ലൂസിഫറില്‍ മോഹൻലാലിന്റെ കുറേയധികം ഷോട്ടുകള്‍ ഔട്ട് ഓഫ് ഫോക്കസ് ആണ്, അതിന് കാരണമുണ്ട്; പൃഥ്വി

'ലൂസിഫർ കണ്ടതിന് ശേഷം കുറേയധികം ഷോട്ടുകള്‍ ഔട്ട് ഓഫ് ഫോക്കസ് ആണല്ലോ എന്ന് സിനിമാട്ടോഗ്രാഫേഴ്സ് ആയ സുഹൃത്തുക്കള്‍ ചോദിച്ചു'

dot image

ലൂസിഫറിൽ മോഹൻലാലിനെ കാണിക്കുന്ന പല ഷോർട്ടുകളും ഔട്ട് ഓഫ് ഫോക്കസ് ആയിരുന്നെന്നും ഇത് മനപൂർവം ചെയ്തതാണെന്നും അതിനൊരു കാരണമുണ്ടെന്നും പറയുകയാണ് പൃഥ്വിരാജ്. ഒരു രംഗം ചിത്രീകരിക്കുന്നതിനിടയിൽ ക്യാമറ ഫോക്കസ് ഔട്ട് ആയി പോയിരുന്നു. എത്ര റീ ടേക്കുകൾ എടുത്തിട്ടും ആദ്യം കിട്ടിയത് പോലെ വന്നില്ല. പക്ഷെ അദ്ദേഹം തന്നതെല്ലാം മികച്ച പെർഫോമൻസ് ആയിരുന്നു. അതുകൊണ്ടാണ് ആ ഷോട്ടുകൾ വെച്ചതെന്ന് പറയുകയാണ് പൃഥ്വി. എന്നാല്‍ വിവേക് ഒബ്റോയിലേക്ക് വന്നാല്‍ അദ്ദേഹം 18 ടേക്കുകള്‍ എടുത്താലും അത് പെർഫെക്റ്റ് ആയിരിക്കുമെന്നും പൃഥ്വി പറഞ്ഞു.

‘ഒരു സംവിധായകൻ എന്ന തലത്തില്‍ മോണിറ്ററിലൂടെ മറ്റൊരു അഭിനേതാവിന്റെ പ്രകടനം കാണുമ്പോള്‍ നിങ്ങള്‍ക്ക് അവരുടെ പ്രോസസ്സ് കൂടി കാണാൻ സാധിക്കും. ഷോട്ടിന് മുമ്പുള്ള അവരുടെ മുഖത്തേക്ക് നോക്കിയാല്‍ നിങ്ങള്‍ക്ക് മനസ്സിലാവും എല്ലാ ആക്ടേഴ്സിനും അവരവരുടേതായ ഒരു പ്രോസസ്സ് ഉണ്ട് എന്ന്. മോഹൻലാല്‍ സാർ ഡിസസോസിയേറ്റ് ആണ്. അത് ഏറെ മനോഹരമായ കാര്യമാണ്. പക്ഷേ ഫിലിം മേക്കറിന് അത് കുറച്ച്‌ ടഫ് ആണ്. കാരണം ഞാൻ പറയാം.

അദ്ദേഹം എനിക്ക് ഏറ്റവും മികച്ച ഒരു ടേക്ക് തന്നു. പക്ഷേ ആ ഷോട്ടില്‍ ക്യാമറയുടെ ഫോക്കസ് പോയി. ഞാൻ അദ്ദേഹത്തിനോട് പോയി ഒന്നു കൂടി വേണം സാർ, ഇപ്പോള്‍ ചെയ്തത് പോലെ തന്നെ മതി, ഞങ്ങള്‍ക്ക് ഫോക്കസ് പോയതാണ് എന്നു പറഞ്ഞു. അദ്ദേഹം ശരിയെന്ന് പറഞ്ഞു. പക്ഷേ അടുത്ത ടേക്കില്‍ അദ്ദേഹം തീർത്തും വ്യത്യസ്തമായ മറ്റൊരു ടേക്ക് ആണ് തന്നത്. സാർ‌ ഇതല്ല, കഴിഞ്ഞ ടേക്കില്‍ ചെയ്തതാണ് എനിക്ക് വേണ്ടത് എന്ന് ഞാൻ വീണ്ടും പറയും. അദ്ദേഹം ശരി എന്ന് പറയും, ശേഷം പക്ഷേ വീണ്ടും മറ്റൊന്നായിരിക്കും തരിക. അവസാനം അദ്ദേഹം ആദ്യ ടേക്കില്‍ എന്താണ് ചെയ്തത് എന്ന് മോണിറ്ററില്‍ വന്നു കണ്ടു നോക്കി. ഓഹ് ഇതാണോ വേണ്ടത്. ഒക്കെ എന്നു പറ‍ഞ്ഞ് വീണ്ടും ടേക്ക് പോയി. പക്ഷേ അടുത്ത ടേക്കിലും മറ്റൊന്നാണ് തന്നത്.

ലൂസിഫറിലെ കുറേയധികം ഷോട്ടുകള്‍ ഔട്ട് ഓഫ് ഫോക്കസ് ആണ്. എന്റെ സിനിമാറ്റോഗ്രാഫേഴ്സ് ആയ സുഹൃത്തുക്കള്‍ ലൂസിഫർ കണ്ടതിന് ശേഷം എന്നോട് പറഞ്ഞത് കുറേയധികം ഷോട്ടുകള്‍ ഔട്ട് ഓഫ് ഫോക്കസ് ആണെല്ലോ എന്നാണ്. എനിക്കറിയാം. പക്ഷേ ഞാൻ അത് വച്ചത്, അതെല്ലാം അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയത് കൊണ്ടാണ്. മോഹൻലാല്‍ സാർ അങ്ങനെയാണ്. കുറച്ച്‌ ഡിസസോസിയേറ്റ് ആണ്. എന്നാല്‍ വിവേക് ഒബ്റോയിലേക്ക് വന്നാല്‍ അദ്ദേഹം 18 ടേക്കുകള്‍ എടുത്താല്‍ അതില്‍ നിന്നും ഏത് വേണമെങ്കിലും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാൻ സാധിക്കും. അത്രയും പിൻപോയിന്റ് ആണ് അത്. 18 ടേക്കും ഒരുപോലെ തന്നെയിരിക്കും,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlights: Prithviraj talks about shots in Lucifer being out of focus

dot image
To advertise here,contact us
dot image