
മലയാള സിനിമയിൽ നിരവധി ആരാധകരുള്ള നടിയാണ് ഭാവന. അടുത്തിടെയായി സോഷ്യൽ മീഡിയയിൽ ഭാവനയും പങ്കാളിയായ കന്നഡ സിനിമാ നിർമാതാവ് നവീനും തമ്മിൽ വേർപിരിഞ്ഞുവെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഭര്‍ത്താവുമൊത്തുള്ള ഫോട്ടോകള്‍ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാത്തതുകൊണ്ടാണ് ഡിവോഴ്സ് ആയി എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് പറയുകയാണ് ഭാവന. തങ്ങളുടെ ബന്ധം തെളിയിക്കാനായി സെല്‍ഫികള്‍ പോസ്റ്റ് ചെയ്യേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ലെന്നും ഭാവന പറഞ്ഞു. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഭര്‍ത്താവുമൊത്തുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാത്തതുകാരണം അവരെന്നെ വിവാഹമോചിതയെന്നാണ് വിളിക്കുന്നത്. ഞങ്ങള്‍ ഇപ്പോഴും ഒരുമിച്ച് തന്നെയാണ് ജീവിക്കുന്നത്. സ്വകാര്യതയെ മാനിക്കുന്ന വ്യക്തിയാണ് ഞാന്‍. ഞാന്‍ ഏതെങ്കിലും ചിത്രം പോസ്റ്റ് ചെയ്താലും ആളുകള്‍ ഓരോ ഊഹാപോഹ കഥകള്‍ ഉണ്ടാക്കുകയും ചെയ്യും. ഫോട്ടോ പങ്കുവെച്ച് എന്തേലും എപ്പോഴും കുറിക്കുന്നത് ക്രിഞ്ച് ആണ്. അങ്ങനെ ഒന്നും ചെയ്യാൻ പറ്റില്ല.
പഴയ ഫോട്ടോ പോസ്റ്റ് ചെയ്‌താൽ ഇത് മുന്നേ എടുത്തതാണ് അവർക്കിടയിൽ എന്തോ പ്രശ്നം ഉണ്ടെന്ന് പറയും. ഞാൻ എപ്പോഴും അദ്ദേഹത്തിനൊപ്പം ഫോട്ടോ എടുക്കാറില്ല. ഞങ്ങളുടെ ബന്ധം തെളിയിക്കാനായി സെല്‍ഫികള്‍ പോസ്റ്റ് ചെയ്യേണ്ടതുണ്ടോ?' ഇനി ഞങ്ങൾക്കിടയിൽ എന്തേലും പ്രശനം ഉണ്ടെങ്കിൽ തന്നെ അത് പറയാൻ എനിക്ക് മടിയില്ല. ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് ഞാൻ പ്രൂവ് ചെയ്യേണ്ട കാര്യം ഉണ്ടോ,' ഭാവന പറഞ്ഞു.
ഭാവനയുടെ ദ ഡോര്‍ എന്ന തമിഴ് ചിത്രം റിലീസിന് ഒരുങ്ങുകയാണ്. 12 വര്‍ഷത്തിനു ശേഷം ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഭാവനയുടെ സഹോദരന്‍ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറില്‍ ഭാവനയുടെ ഭര്‍ത്താവ് നവീന്‍ രാജനാണ് നിര്‍മിക്കുന്നത്. മാര്‍ച്ച് 28-നെത്തുന്ന ഈ ആക്ഷന്‍ ഹൊറര്‍ ത്രില്ലര്‍ ചിത്രം സഫയര്‍ സ്റ്റുഡിയോസ്സാണ് തിയേറ്ററില്‍ എത്തിക്കുന്നത്.
Content Highlights: Actress Bhavana responds to divorce news