പുഷ്പയുടെ കളിയൊന്നും ഇവിടെ വേണ്ട, ലിയോ നീയും തീർന്നു, ഒരു മണിക്കൂറിൽ റെക്കോർഡ് തൂക്കി ലാലേട്ടൻ

അഡ്വാൻസ് ബുക്കിംങ്ങിൽ ഒരു മണിക്കൂറിൽ ലിയോയുടെയും പുഷ്പ 2 വിന്റേയും റെക്കോർഡുകൾ തിരുത്തി എമ്പുരാൻ

dot image

എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങി ഒരു മണിക്കൂറിൽ ലിയോയുടെയും പുഷ്പ 2 വിന്റേയും റെക്കോർഡുകൾ തിരുത്തി മോഹന്‍ലാല്‍. ഒരു മണിക്കൂറിൽ എമ്പുരാന്റേതായി 83000ത്തില്‍ കൂടുതൽ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിൽ വിറ്റിരിക്കുന്നത്. ഇതിന് മുന്നേ ആദ്യ ദിന അഡ്വാൻസ് ബുക്കിങ്ങിൽ മുന്നിട്ടു നിന്നിരുന്നത് വിജയ് ചിത്രം ലിയോ ആയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം 82000ത്തില്‍ കൂടുതൽ ടിക്കറ്റുകളാണ് വിറ്റുപോയത്. തൊട്ട് താഴെ കഴിഞ്ഞ വർഷം റിലീസ് ചെയ്ത പുഷ്പ 2 ആണ്. 80000ത്തോളം ടിക്കറ്റുകളാണ് പുഷപ വിറ്റത്. ഈ റെക്കോർഡ് ഒരു മണിക്കൂറിലാണ് എമ്പുരാൻ തൂക്കിയടിച്ചിരിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം ഷാരൂഖ് ഖാന്റെ ജവാന്‍ മാത്രമാണ് എമ്പുരാന് മുന്നിലുള്ളത്. 85000 ടിക്കറ്റുകളാണ് ജവാൻ വിറ്റിരുന്നത്. ഇന്ത്യൻ ബോക്സ് ഓഫീസിലെ പല ചിത്രങ്ങളുടെയും റെക്കോർഡ് കളക്ഷനും എമ്പുരാൻ മാറിക്കടക്കുമെന്നാണ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.

ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ആളുകൾ കാണാൻ ഇൻട്രാസ്റ് കാണിച്ച സിനിമയും എമ്പുരാൻ ആയിരുന്നു. അതേസമയം എമ്പുരാന്റെ വിദേശ രാജ്യങ്ങളിലെ എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് ഏതാനും ദിവസങ്ങൾക്ക് മുന്നേ ആരംഭിച്ചു കഴിഞ്ഞു. ഓവർസീസിൽ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട് പുറത്തുവരുന്ന വിവരമനുസരിച്ച് എമ്പുരാന്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്.

വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.

Content Highlights: Empuran breaks Leo and Pushpa 2's records in advance booking

dot image
To advertise here,contact us
dot image