എമ്പുരാന്റെ പേരിൽ അങ്ങ് ബോളിവുഡിൽ അടിപിടി; പോരടിച്ച് സൽമാൻ-ഷാരൂഖ് ഫാൻസ്

ചില സൽമാൻ ആരാധകർ മോഹൻലാലിനെതിരെ ബോഡി ഷെയ്മിങ് കമന്റുകളും പോസ്റ്റുകളും ഷെയർ ചെയ്യുന്നുണ്ട്

dot image

മലയാളത്തിന്റെ അതിർവരമ്പുകൾക്കപ്പുറം മോഹൻലാൽ-പൃഥ്വിരാജ് ടീമിന്റെ എമ്പുരാന്റെ ഓളം രാജ്യമാകെ പടർന്നിരിക്കുകയാണ്. സിനിമയുടെ ഇന്ത്യൻ ബുക്കിംഗ് ഇന്ന് ആരംഭിച്ചയുടൻ ഓൺലൈൻ ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോ ക്രാഷാകുന്ന അവസ്ഥ വരെയുണ്ടായി. എമ്പുരാൻ അടുത്ത വാരം റിലീസിനെത്തുമ്പോൾ ക്ലാഷുമായി ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ സിക്കന്ദറും എത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വലിയ ഫാൻ ഫൈറ്റാണ് ഉണ്ടായിരിക്കുന്നത്.

രസകരമായ വസ്തുത എന്തെന്നാൽ, മോഹൻലാൽ ആരാധകരും സൽമാൻ ആരാധകരും തമ്മിലല്ല, ഷാരൂഖ് ഖാൻ ഫാൻസും സൽമാൻ ഫാൻസും തമ്മിലാണ് ഫാൻ ഫൈറ്റ് നടക്കുന്നത്. ബുക്ക് മൈ ഷോയിലും മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും എമ്പുരാൻ സിക്കന്ദറിനെ മലർത്തിയടിച്ചു എന്നാണ് ചില എസ്ആർകെ ഫാൻസ്‌ പറയുന്നത്. ഇന്ത്യയിൽ മാത്രമല്ല യുഎഇയിൽ പോലും സൽമാൻ ചിത്രത്തെ എമ്പുരാൻ മറികടന്നു എന്നും ആരാധകർ പറയുന്നു.

എന്നാൽ ഇതിന് മറുപടിയായി സൽമാൻ ആരാധകർ എമ്പുരാൻ ടീം നടത്തുന്നത് കോർപറേറ്റ് ബുക്കിംഗ് ആണെന്ന് ആരോപിക്കുന്നുണ്ട്. ഇതിന് പുറമെ ചില സൽമാൻ ആരാധകർ മോഹൻലാലിനെതിരെ ബോഡി ഷെയ്മിങ് കമന്റുകളും പോസ്റ്റുകളും ഷെയർ ചെയ്യുന്നുണ്ട്.

അതേസമയം സിക്കന്ദർ മാർച്ച് 28 നാണ് റിലീസ് ചെയ്യുന്നത്. എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം ഇതിനകം മുടക്കുമുതലിന്റെ ഒട്ടുമുക്കാലും തിരിച്ചുപ്പിടിച്ചതായുള്ള റിപ്പോർട്ടുകളുണ്ട്. സൽമാൻ ഖാന്റെ പ്രതിഫലം ഉൾപ്പടെ 180 കോടിയാണ് സിനിമയുടെ നിര്‍മ്മാണച്ചെലവ്. സിനിമയുടെ പബ്ലിസിറ്റിയുടെ ചെലവുകൾ കൂടി നോക്കിയാൽ അത് 200 കോടിക്ക് മുകളിലാകും.

Also Read:

സിനിമയുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്‌സാണ് സ്വന്തമാക്കിയിരിക്കുന്നത്. 85 കോടിയാണ് നെറ്റ്ഫ്ലിക്സുമായുള്ള കരാറിലൂടെ ലഭിക്കുക. എന്നാൽ സിനിമ വൻവിജയമാവുകയും ബോക്സ് ഓഫീസിൽ നിന്ന് 350 കോടിയിലധികം നേടുകയും ചെയ്യുന്നപക്ഷം ഇത് 100 കോടി വരെ പോകാം എന്നും റിപ്പോർട്ടുകളുണ്ട്.

സിനിമയുടെ സാറ്റലൈറ്റ് അവകാശം സീയ്ക്കാണ്. 50 കോടി രൂപയ്ക്കാണ് സീ സിക്കന്ദറിന്റെ ടിവി റൈറ്റ്സ് നേടിയിരിക്കുന്നത്. സീ മ്യൂസിക് കമ്പനി 30 കോടിക്കാണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഇങ്ങനെ നിർമാണ ചെലവിന്റെ ഒട്ടുമുക്കാലും സിനിമ ഇതിനകം തിരിച്ചുപിടിച്ചു എന്നാണ് റിപ്പോർട്ട്.

Content Highlights: Salman Khan and Shah Rukh fans fight over Empuraan movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us