എന്‍റെ സിനിമകൾ കോടി ക്ലബ്ബുകളിൽ കയറുന്നതിൽ സന്തോഷം;എന്നാല്‍ പണത്തേക്കാള്‍ പ്രധാനം മറ്റൊന്ന്:മോഹന്‍ലാല്‍

ഞങ്ങള്‍ സിനിമ തുടങ്ങിയ കാലത്ത് ബോക്‌സ് ഓഫീസ് ഹിറ്റുകളെക്കുറിച്ച് ചിന്തിക്കാറില്ലായിരുന്നു.

dot image

ലയാള സിനിമയിലെ മോഹൻലാൽ ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് കളക്ഷനുകളെ കുറിച്ചും 100 കോടി ക്ലബ്ബുകളെ കുറിച്ചും സംസാരിക്കുകയാണ് നടൻ. ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളെയെല്ലാം എങ്ങനെയാണ് കാണുന്നത് എന്ന ചോദ്യത്തിന് 100 കോടിയും 200 കോടിയുമൊക്കെ ബിസിനസ് കണക്കുകള്‍ മാത്രമാണെന്നും മറിച്ച് 47 വര്‍ഷം ഇവിടെ നിലനില്‍ക്കാന്‍ പറ്റിയെന്നതാണ് പ്രധാനമെന്നും മോഹൻലാൽ പറഞ്ഞു. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

’47 വര്‍ഷം എന്ന് പറയുന്നത് ഒരു നീണ്ട യാത്രയാണ്. പ്രേക്ഷകര്‍ തരുന്ന സ്‌നേഹവും വാത്സല്യവുമാണ് പണത്തേക്കാള്‍ വലുത്. അതുകൊണ്ട് മാത്രമാണ് ഞാന്‍ ഇവിടെ ഇരിക്കുന്നതും നിങ്ങളോട് സംസാരിക്കുന്നതും. 100 കോടിയും 200 കോടിയുമൊക്കെ പുതിയ കാര്യങ്ങളാണ്. ഞങ്ങള്‍ സിനിമ തുടങ്ങിയ കാലത്ത് ബോക്‌സ് ഓഫിസ് ഹിറ്റുകളെക്കുറിച്ച് ചിന്തിക്കാറില്ലായിരുന്നു. അന്നത്തെ കാലത്ത് എല്ലാം അങ്ങനെ ആയിരുന്നു.

Also Read:

ഇന്നത്തെ കാലത്ത് 100 ദിവസമോ 50 ദിവസമോ സിനിമ ഓടുക എന്നത് തന്നെ ബുദ്ധിമുട്ടാണ്. പണം എന്നത് നമുക്ക് പ്രധാനപ്പെട്ടതാണ്. നമ്മള്‍ക്ക് മുടക്കിയ പണം തിരിച്ചുകിട്ടുകയെങ്കിലും വേണം. അല്ലാതെ 100 കോടിയോ 200 കോടിയോ എന്നതൊന്നും വിഷയമല്ല. എന്റെ സിനിമകള്‍ അത്തരം ക്ലബ്ബുകളില്‍ കയറുന്നു എന്നതില്‍ സന്തോഷമുണ്ട്. തീര്‍ച്ചയായും നടന്‍, നിര്‍മാതാവ് എന്ന നിലയില്‍ അതിലെനിക്ക് സന്തോഷമുണ്ട്. വരാനിരിക്കുന്ന സിനിമകളിലും അത് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlights: Mohanlal says there is something more important than crore clubs

dot image
To advertise here,contact us
dot image