ഒടിടിയിൽ ഓടിക്കോട്ടെ,തിയേറ്റർ വിടാൻ ഉദ്ദേശ്യമില്ല;5-ാം വാരത്തിലും 40ല്‍ അധികം സ്‌ക്രീനുകളിൽ ഓഫീസർ ഓൺ ഡ്യൂട്ടി

നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിട്ടും തിയേറ്ററിൽ സിനിമയ്ക്ക് സ്വീകാര്യത കുറഞ്ഞിട്ടില്ല

dot image

കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷറഫ് സംവിധാനം ചെയ്ത ചിത്രമാണ് 'ഓഫീസർ ഓൺ ഡ്യൂട്ടി'. തിയേറ്റർ ഓട്ടത്തിന് ശേഷം സിനിമ കഴിഞ്ഞ ദിവസമാണ് ഒടിടിയിൽ പ്രദർശനം തുടങ്ങിയത്. നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിട്ടും തിയേറ്ററിൽ സിനിമയ്ക്ക് സ്വീകാര്യത കുറഞ്ഞിട്ടില്ല. അ‍ഞ്ചാം വാരത്തിൽ നാല്പതിലധികം തിയേറ്ററുകളിലാണ് ചിത്രം പ്രദർശനം തുടരുന്നതെന്ന് കുഞ്ചാക്കോ ബോബൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് ഓഫീസർ ഓൺ ഡ്യൂട്ടി സിനിമയുടെ സംവിധാനം നിർമ്മാണം. 'പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. 'ജോസഫ്', 'നായാട്ട്' സിനിമകളുടെ തിരക്കഥാകൃത്തും 'ഇലവീഴപൂഞ്ചിറ'യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കിയത്.

Also Read:

'കണ്ണൂർ സ്‌ക്വാഡി'ന്‍റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത്. ചമൻ ചാക്കോ ചിത്രസംയോജനവും ജേക്ക്സ് ബിജോയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിൽ ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിലെത്തുന്നു. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Content Highlights: Officer on Duty continues to be shown on over 40 screens in its fifth week

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us