ഫ്രെയിമിൽ സൂര്യയുണ്ട് പക്ഷെ കയ്യടി നേടി പൂജ ഹെഗ്‌ഡെ, വൈറലായി 'റെട്രോ'യിലെ ഗാനവും ഡാൻസും

സൂര്യയുടെയും പൂജ ഹെഗ്ഡെയും ഗാനത്തിൽ ചുവടുവെക്കുന്നുണ്ട്. ഒപ്പം ജോജു ജോർജുവും സന്തോഷ് നാരായണനും ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്

dot image

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് റെട്രോ. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രം സൂര്യയുടെ ഒരു വമ്പൻ തിരിച്ചുവരവാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. കങ്കുവയിലൂടെ സൂര്യയ്ക്ക് ഉണ്ടായ ക്ഷീണം റെട്രോ മാറ്റുമെന്നാണ് പരക്കെയുള്ള സംസാരം. സിനിമയിലെ ഏറ്റവും പുതിയ ഗാനമായ 'കണിമാ' ഇന്നലെ പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ പാട്ടിന്റെ ലിറിക്കൽ വീഡിയോയുടെ റിലീസിന് പിന്നാലെ വൈറലാകുകയാണ് പൂജ ഹെഗ്‌ഡെയുടെ ഡാൻസ്.

ഗംഭീരമായിട്ടാണ് പൂജ ഹെഗ്‌ഡെ ഡാൻസ് ചെയ്യുന്നതെന്നാണ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. ഒപ്പമുള്ള സൂര്യയേക്കാൾ സ്ക്രീൻ പ്രെസെൻസ് ആണ് പൂജയ്ക്ക് ഉള്ളതെന്നും ശ്രദ്ധ മുഴുവൻ നടിയിലേക്കാണ് പോകുന്നതെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. ബീസ്റ്റിൽ വിജയ്‌ക്കൊപ്പം ഡാൻസ് ചെയ്തു ഞെട്ടിച്ച പൂജ റെട്രോയിലും പ്രേക്ഷഹൃദയങ്ങൾ കീഴടക്കുമെന്നാണ് പ്രതീക്ഷ. ​ഗാനത്തിന് സംഗീതം ഒരുക്കിയത് സന്തോഷ് നാരായണൻ ആണ്. വിവേക് രചന നിർവഹിച്ച ​ഗാനം ആലപിച്ചിരിക്കുന്നത് സന്തോഷ് നാരായണനും ദി ഇന്ത്യൻ കോറൽ എൻസെംബിളും ചേർന്നാണ്.

സൂര്യയുടെയും പൂജ ഹെഗ്ഡെയും ഗാനത്തിൽ ചുവടുവെക്കുന്നുണ്ട്. ഒപ്പം ജോജു ജോർജുവും സന്തോഷ് നാരായണനും ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് റെട്രോ. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേതെന്നാണ് സൂചന. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Content Highlights : Pooja Hegde dance from Retro song grabs attention

dot image
To advertise here,contact us
dot image