രണ്ടാം വരവിലും ഇളക്കി മറിച്ച് ബോക്സ് ഓഫീസ് 'മോൺസ്റ്റർ'; തരംഗമായി ദേവയും വരദയും; സലാർ റീ റിലീസ് റിപ്പോർട്ട്

മാർച്ച് 21 നാണ് ചിത്രം റീ റിലീസ് ചെയ്തത്. വമ്പൻ സ്വീകരണമാണ് സിനിമയ്ക്ക് റീ റിലീസിൽ ലഭിക്കുന്നത്

dot image

പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് സലാർ. വലിയ കാൻവാസിൽ ഒരുങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് മികച്ച കളക്ഷൻ നേടിയാണ് തിയേറ്റർ വിട്ടത്. ആ​ഗോള തലത്തിൽ 600 കോടിയിലധികം ചിത്രം നേടിയെന്നാണ് റിപ്പോർട്ട്. പൃഥിരാജും സിനിമയിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തിയിരുന്നു. മാർച്ച് 21 നാണ് ചിത്രം റീ റിലീസ് ചെയ്തത്. വമ്പൻ സ്വീകരണമാണ് സിനിമയ്ക്ക് റീ റിലീസിൽ ലഭിക്കുന്നത്.

റീ റിലീസിലെ ആദ്യ ദിവസം ചിത്രം 3.24 കോടി ഓപ്പണിങ് കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ടാം ദിവസമായ ഇന്നും ചിത്രത്തിന് നല്ല ബുക്കിംഗ് ആണ് ലഭിക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യ തവണ തിയേറ്ററിൽ എത്തിയത് പോലെ ഈ രണ്ടാം വരവിലും ചിത്രം നല്ല നേട്ടമുണ്ടാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. പ്രീ റിലീസിൽ 23,700 ടിക്കറ്റുകളാണ് ചിത്രം വിറ്റഴിച്ചത്. സിനിമയുടെ പ്രതികരണങ്ങൾ കണക്കിലെടുത്ത് അധിക ഷോകൾ കൂടി കൂട്ടിച്ചേർത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ബുക്കിങ്ങിന്റെ അടിസ്ഥാനത്തിൽ പവൻ കല്യാൺ ചിത്രം ഗബ്ബർ സിങ്ങിന്റെ റി റിലീസിന്റെ ആദ്യദിന കളക്ഷനെ സലാർ മറികടന്നു.

2023 ലെ ക്രിസ്മസ് റിലീസായാണ് സലാർ എത്തിയത്. ഡിസംബര്‍ 22ന് എത്തിയ ചിത്രം തിയറ്ററിലെ വമ്പൻ വിജയത്തിന് ശേഷം ഒടിടിയിലും ഏറെ ചർച്ചയായിരുന്നു. പ്രശാന്ത് നീൽ തന്നെയാണ് സിനിമയുടെ കഥയും, തിരക്കഥയും ഒരുക്കിയത്. രണ്ട് സുഹൃത്തുക്കൾ എങ്ങനെ കൊടും ശത്രുക്കളായി മാറപ്പെടുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗാണ്ടുർ, കെ വി രാമ റാവു എന്നിവർ ചേർന്നായിരുന്നു ചിത്രം നിർമിച്ചത്. ശ്രുതി ഹാസൻ, ജഗപതി ബാബു, ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.

Content Highlights: Salaar re release gets great response from audience

dot image
To advertise here,contact us
dot image