കിടിലൻ നൃത്തച്ചുവടുകളുമായി രഞ്ജിത്ത് സജീവ്: 'യു.കെ.ഒ.കെ'യിലെ വീഡിയോ സോങ് പുറത്തിറങ്ങി

വീഡിയോ സോങ്ങിൽ എനർജറ്റിക് ഡാൻസ് പെർഫോമൻസ് ആണ് രഞ്ജിത്ത് സജീവ് കാഴ്ച വെച്ചിരിക്കുന്നത്

dot image

മൈക്ക്, ഖൽബ്, ഗോളം, എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK)-യുടെ ഫസ്റ്റ് വീഡിയോ സോങ് പുറത്തിറങ്ങി. ചിത്രത്തിലെ ആദ്യ ഗാനമായ രസമാലെ എന്ന സോങ് ആണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. വീഡിയോ സോങ്ങിൽ എനർജറ്റിക് ഡാൻസ് പെർഫോമൻസ് ആണ് രഞ്ജിത്ത് സജീവ് കാഴ്ച വെച്ചിരിക്കുന്നത്. ഈ ചിത്രത്തിലൂടെ കേരളത്തിലെ യൂത്തിന്റെ ഹരമായി മാറാനും രഞ്ജിത്ത് സജീവനാകും.

ഗോളം സിനിമയിലെ സീരിയസ് പൊലിസ് ഓഫീസറായ നായകന്റെ ഒരു കംപ്ലീറ്റ് എന്റർടൈനറായ ചിത്രമാണ് വരാനിരിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് യു കെ ഓ കെ യുടെ വീഡിയോ സോങ്ങി ലൂടെ കാണിച്ചിരിക്കുന്നത്. അരുൺ വൈഗ യാണ് UKOK- യുടെ സംവിധായകൻ . ശബരീഷ് വർമ്മയുടെ വരികൾ, രാജേഷ് മുരുഗേശൻ കമ്പോസ് ചെയ്ത്, കപിൽ കപിലാൻ, ഫാസ്സി, രാജേഷ് മുരുഗേശൻ എന്നിവരാണ് പാടിയിരിക്കുന്നത്.

ചിത്രത്തിൽ ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, മനോജ് കെ യു, അൽഫോൺസ് പുത്രൻ, Dr റോണി, സംഗീത, മീര വാസുദേവ്, മഞ്ജുപിള്ള, സാരംഗി ശ്യാം തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ് - പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറിൽ ആൻ സജീവ് - സജീവ് പി കെ - അലക്സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഛായാഗ്രഹണം-സിനോജ് പി അയ്യപ്പൻ, സംഗീതം-രാജേഷ് മുരുകേശൻ, ഗാനരചന - ശബരീഷ് വർമ്മ, സൗണ്ട് മിക്സിങ്ങ് വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫി സുമേഷ് & ജിഷ്ണു, ആക്ഷൻ-ഫിനിക്സ് പ്രഭു, മേക്കപ്പ്: ഹസൻ വണ്ടൂർ, വസ്ത്രലങ്കാരം : മെൽവി ജെ,
എഡിറ്റർ- അരുൺ വൈഗ, കലാ സംവിധാനം- സുനിൽ കുമാരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ : റിന്നി ദിവാകർ, പി ആർ ഓ : എ എസ് ദിനേശ്, വാഴൂർ ജോസ്, അരുൺ പൂക്കാടൻ.

Content Highlights: The video song from 'UKOK' has been released.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us