തുപ്പാക്കിയിൽ ദളപതിക്ക് നൽകിയ പോലെയൊരു ഗംഭീര ഇൻട്രോ സൽമാനും ഉണ്ടാകുമോ? മറുപടി പറഞ്ഞ് മുരുഗദോസ്

ഗജിനി എന്ന ചിത്രത്തിൽ സഞ്ജയും കല്പനയും തമ്മിലുള്ള പ്രണയമായിരുന്നു സിനിമയുടെ ഹൈലൈറ്റ്. അതുപോലെയൊരു ഇമോഷൻ സിക്കന്ദറിലുമുണ്ട്

dot image

സൽമാൻ ഖാനെ നായകനാക്കി എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് 'സിക്കന്ദർ'. ബോളിവുഡിൽ ഏറെ ആരാധകരുള്ള സൂപ്പർതാരവും തെന്നിന്ത്യയുടെ ഹിറ്റ് മേക്കറും ഒന്നിക്കുന്ന സിനിമയുടെ മേൽ വലിയ ഹൈപ്പുമുണ്ട്. ഇപ്പോഴിതാ സിനിമയിലെ സൽമാൻ ഖാന്റെ ഇൻട്രോ സീനിനെപ്പറ്റി മനസുതുറന്നിരിക്കുകയാണ് സംവിധായകൻ എ ആർ മുരുഗദോസ്.

സല്‍മാന്‍ ഖാന്റെ ഇൻട്രോ സീനാണ് സിക്കന്ദറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്നും അത് വളരെ സ്പെഷ്യൽ ആണെന്നും പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ മുരുഗദോസ് പറഞ്ഞു. 'എൻ്റെ മുൻ സിനിമകളിലെല്ലാം ഞാൻ സൂപ്പർ താരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്, സൽമാൻ സാറും ഒരു സൂപ്പർ സ്റ്റാറാണ്. ആക്ഷന്‍ കൂടാതെ കുടുംബന്ധങ്ങള്‍ക്ക് കൂടി പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗജിനി എന്ന ചിത്രത്തിന്റെ സഞ്ജയും കല്പനയും തമ്മിലുള്ള പ്രണയമായിരുന്നു സിനിമയുടെ ഹൈലൈറ്റ്. അതുപോലെയൊരു ഇമോഷൻ സിക്കന്ദറിലുമുണ്ട്', മുരുഗദോസ് പറഞ്ഞു.

സിനിമയുടെ ട്രെയ്‌ലർ ഇന്ന് പുറത്തുവിടും. മൂന്ന് മിനിറ്റ് 38 സെക്കൻഡുള്ള ട്രെയ്‌ലറാണ് പുറത്തിറങ്ങുന്നത്. രണ്ട് മണിക്കൂർ 20 മിനിറ്റാണ് സിനിമയുടെ ദൈർഘ്യമെന്നാണ് സൂചന. സിനിമയുടെ ആദ്യ പകുതി ഒരു മണിക്കൂർ 15 മിനിറ്റും രണ്ടാം പകുതി ഒരു മണിക്കൂർ അഞ്ച് മിനിറ്റുമാണുള്ളത് എന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ചിത്രം മാർച്ച് 30 ഞായറാഴ്ച ദിവസമാകും തിയേറ്ററിലെത്തുക. അതേസമയം സിനിമയുടെ ഓവർസീസ് പ്രീമിയറുകൾ മാർച്ച് 29 ന് നടക്കും. ഇത് രണ്ടാം തവണയാണ് ഒരു സൽമാൻ ചിത്രം ഞായറാഴ്ച റിലീസിനെത്തുന്നത്. നേരത്തെ ടൈഗർ സിന്ദാ ഹേ എന്ന സിനിമയാണ് ഞായറാഴ്ച തിയേറ്ററിലെത്തിയ മറ്റൊരു സൽമാൻ സിനിമ.

സൽമാനോടൊപ്പം, രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ താരനിര സിക്കന്ദറിൽ അണിനിരക്കുന്നുണ്ട്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Content Highlights: AR Murugados talks about the intro secene of Salman in sikandar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us